ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്: മുഖ്യമന്ത്രി

ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020ല്‍ ആ സന്ദേശത്തിന് വര്‍ധിച്ച പ്രസക്തിയാണുള്ളത്.

ലോകമൊന്നടങ്കം ഈ മഹാവ്യാധിയില്‍ നിന്നുള്ള വിടുതലിനായി കാത്തിരിക്കുകയാണ്. ശാസ്ത്രലോകം തയ്യാറാക്കുന്ന വാക്‌സിനിലൂടെ മനുഷ്യജീവന് രക്ഷ ഉറപ്പുവരുത്താമെന്ന പ്രത്യാശയിലാണ് ലോകജനതയാകെ ഈ ഘട്ടത്തില്‍ കഴിയുന്നത്.

അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് ഇപ്രാവശ്യം ക്രിസ്മസ് ആഘോഷിക്കപ്പെടുന്നത്. രക്ഷകദൗത്യം എന്ന സങ്കല്‍പത്തിന് ഇത്തവണത്തെ ക്രിസ്മസ് പുതിയമാനം നല്‍കുന്നു.

പുതുവര്‍ഷം ഈ മഹാമാരിയില്‍നിന്നുള്ള വിടുതലിന്റേതാകുമെന്നാണ് നാം ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ ക്രിസ്തുമസിന്റെ സന്ദേശം 2021ല്‍ അര്‍ത്ഥവര്‍ത്താകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, ക്രിസ്തുമസ് ആശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News