ആളിക്കത്തി കര്‍ഷക സമരം 29-ാം ദിവസത്തില്‍; ചര്‍ച്ചക്ക് വീണ്ടും ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍

ആളിക്കത്തി കര്‍ഷക സമരം 29-ാം ദിവസത്തിലെത്തിനില്‍ക്കെ ചര്‍ച്ചക്ക് ക്ഷണിച്ചു കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കര്‍ഷക സംഘടകള്‍ക്കു കത്തയച്ചു. എംഎപിയില്‍ ഉറപ്പ് നല്‍കാമെന്ന് കാണിച്ചാണ് കത്തയച്ചത്.

അതേ സമയം നാസിക്കില്‍ നിന്നും ആരംഭിച്ച കര്‍ഷകരുടെ വാഹന ജാഥ നാളേയോടെ ശജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ എത്തിച്ചേരും. അതിനിടയില്‍ കര്‍ഷക സമരങ്ങളെ പരാജപ്പെടുത്താനുള്ള നീക്കവും കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്.

കര്‍ഷക പ്രതിഷേധം ശാലതമാണെങ്കിലും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കഴിഞ്ഞ ദിവസം സംയുക്ത സമര സതി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചക്ക് ക്ഷണിച്ചു കേന്ദ്രസര്‍ലാര്‍ വീണ്ടും കത്തെഴുതിയത്.

താങ്ങു വില സംബന്ധിച്ച് രേഖമൂലം ഉറപ്പ് നല്‍കാമെന്ന് അറിയിച്ചാണ് കത്ത് നല്‍കിയത്. എം എസ് പി ക്കായി നിയമ നിര്‍മ്മാണം നടത്തണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കര്‍ഷക സമരം പരാജപ്പെടുത്താനുള്ള നീക്കവും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നും ശക്തമാണ്.

ഭാഗ്പത്തില്‍ നിന്നുള്ള കിസാന്‍ മസ്ധൂര്‍ സംഘ നേതാക്കളുമായും കിസാന്‍ സേന നേതാക്കളുമായും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കൂടി കാഴ്ച നടത്തി.

കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുന്നതായും, ഭേദഗതികള്‍ വേണ്ട എന്നും കര്‍ഷകര്‍ അറിയിച്ചതായി തോമര്‍ പറഞ്ഞു. അതേ സമയം അതിര്‍ത്തികളില്‍ കര്‍ഷകരുടെ റിലെ നിരാഹാര സമരവും തുടരുകയാണ്,ഗാസി പൂര്‍, ചില്ല അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചു.

മഹാരാഷ്ട്രയിലെ നസിക്കില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ വാഹന ജാഥ നാളെ ഉച്ചയോടെ ഷാജഹാന്‍ പൂര്‍ അതിര്‍ത്തിയില്‍ എത്തും.

അതിനിടയില്‍ ഹരിയാന മുഖ്യമന്ത്ര മനോഹര്‍ ലാല്‍ ഘട്ടറിനെ കരിങ്കൊടി കാണിച്ച 13 കര്‍ഷകര്‍ ക്കെതിരെ , കൊലപാതക ശ്രമ ഉള്‍പ്പെടെ യുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസ്സെടുത്തതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here