നിവിന്‍ പോളി ചിത്രം ‘തുറമുഖം’ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍

രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാകുന്ന ചിത്രം ‘തുറമുഖം’ വിഖ്യാതമായ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍.

അമ്പതാമത് റോഡര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലാണ് തുറമുഖം സിനിമയുടെ വേള്‍ഡ് പ്രിമിയര്‍ പ്രദര്‍ശിപ്പിക്കുക.

നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ് മണികണ്ഠന്‍ ആചാരി എന്നിവരുള്‍പ്പെടെ വന്‍ താരനിര ചിത്രത്തിലുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്ന് മത്സരിക്കുന്ന 15 സിനിമകളില്‍ ഒന്നാണ് തുറമുഖം. ഗോപന്‍ ചിദംബരം തിരക്കഥയെഴുതി സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മാണം ചെയ്യുന്ന തുറമുഖം പിരീഡ് ഡ്രാമയാണ്. സുകുമാര്‍ തെക്കേപ്പാട്ടാണ് നിര്‍മ്മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News