കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യപ്രതി ഇര്‍ഷാദ് കസ്റ്റഡിയില്‍; ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും

കാഞ്ഞങ്ങാട്ടെ ഔഫ് വധക്കേസില്‍ മുഖ്യ പ്രതി ഇര്‍ഷാദ് പൊലീസ് കസ്റ്റഡിയില്‍. ഒന്നാം പ്രതി ഇര്‍ഷാദ് യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറിയാണ്. ഇയാള്‍ക്കും പ്രവര്‍ത്തകരായ ഹസന്‍, ഇസ്ഹാഖ് എന്നിവര്‍ക്കെതിരെയുമാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. രണ്ടാം പ്രതി ഇസഹാക്കും കസ്റ്റഡിയിലാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി വിനോദ്കുമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൊലയ്ക്കുശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ഇര്‍ഷാദ് പൊലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയിലുള്ളതായി ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ അറിയിച്ചു. സംഭവശേഷം രാത്രിതന്നെ കല്ലൂരാവിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ്ചന്ദ്ര ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കൊലപാതകം നടന്ന മുണ്ടത്തോടും ഔഫിന്റെ വീട് സ്ഥിതിചെയ്യുന്ന പഴയകടപ്പുറവും സന്ദര്‍ശിച്ചു. വിരടലയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് പ്രതികളുടേതെന്ന് കരുതുന്ന കണ്ണടയും ചെരുപ്പും കമ്പിവടിയും കണ്ടെടുത്തു. ഔഫിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സുഹൈബിനെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് മൊഴിയെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here