യുഡിഎഫിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ മുസ്ലീം ലീഗ് ?; കൂടുതല്‍ സീറ്റുകളും പദവിയും ആവശ്യപ്പെടുമെന്ന് ഇടി മുഹമ്മദ് ബഷീര്‍

യുഡിഎഫ് സംവിധാനത്തിന്റെ കടിഞ്ഞാണ്‍ കോണ്‍ഗ്രസില്‍ നിന്നും നേടിയെടുക്കാന്‍ തീരുമാനവുമായി മുസ്ലീം ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും കോണ്‍ഗ്രസിലെ തമ്മില്‍ തല്ലുമെല്ലാം കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കൂടുതല്‍ ദുര്‍ബലമാക്കിയതിന് പിന്നാലെയാണ് ലീഗിന്റെ പുതിയ തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും ഉള്‍പ്പെടെയുള്ള വര്‍ഗീയ കക്ഷികളുമായുള്ള തെരഞ്ഞെടുപ്പ് ധാരണയിലേക്ക് യുഡിഎഫിനെ എത്തിച്ചത് ലീഗാണ്.

യുഡിഎഫില്‍ ലീഗ് കോണ്‍ഗ്രസിനെക്കാള്‍ കരുത്താര്‍ജിച്ചുവെന്നതിന്റെ തെളിവായിരുന്നു മതനിരപേക്ഷതയ്ക്ക് വെല്ലുവിളിയാവുന്ന കക്ഷികളുമായുള്ള തെരഞ്ഞെടുപ്പ് ധാരണയ്ക്ക് യുഡിഎഫ് തയ്യാറായി എന്നുള്ളത്.

എന്നാല്‍ ജനം ഈ വര്‍ഗീയ കൂട്ടുകെട്ടിനെ തള്ളിയതോടെ യുഡിഎഫും കോണ്‍ഗ്രസും വീണ്ടും ദുര്‍ബലമായി. കോണ്‍ഗ്രസും ലീഗും മാത്രമുള്ളൊരു മുന്നണിയാണ് പ്രയോഗത്തില്‍ യുഡിഎഫ് മാറിയിരിക്കുകയാണ്.

ഇതിന് പിന്നാലെയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റും പദവികളും ലീഗ് യുഡിഎഫിനോട് ആവശ്യപ്പെടും എന്നുള്ള ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന.

ലീഗ് യുഡിഎഫിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ നോക്കിക്കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News