തിരുവനന്തപുരത്തിന്‍റെ മേയറാകാന്‍ ബാലസംഘം സംസ്ഥാന പ്രസിഡണ്ട്; ആര്യാ രാജേന്ദ്രന്‍ രാജ്യത്തെ പ്രായം കുറഞ്ഞ കോര്‍പറേഷന്‍ മേയര്‍

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വ്യത്യസ്തവും ശ്രദ്ധേയവുമായ തീരുമാനങ്ങള്‍ കൈക്കൊണ്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പുതിയ തീരുമാനവും ഏറെ വാര്‍ത്താ ശ്രദ്ധ നേടുകയാണ്.

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് 21 വയസുകാരിയായ ബാലസംഘം സംസ്ഥാന പ്രസിഡണ്ട് ആര്യാ രാജേന്ദ്രനെ തീരുമാനിക്കുക വ‍ഴി രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറുടെ കോര്‍പറേഷനായി തിരുവനന്തപുരം കോര്‍പറേഷന്‍ ശ്രദ്ധേയമാവുകയാണ്.

തിരുവനന്തപുരം കോര്‍പറേഷന്‍ മുടവന്‍മുകള്‍ വാര്‍ഡിലെ കൗണ്‍സിലറാണ് ആര്യാ രാജേന്ദ്രന്‍. ബാലസംഘം സംസ്ഥാന പ്രസിഡണ്ടും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

വലിയ വിഭാഗം യുവാക്കളെയും വനിതകളെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി അവതരിപ്പിക്കുകവ‍ഴി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തന്നെ ശ്രദ്ധേയമായ മുന്നണി തെരഞ്ഞെടുപ്പിലും മിന്നുന്ന പ്രകടനമാണ് കാ‍ഴ്ചവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here