പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കരുത്; ക്രിസ്മസ് സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ക്രിസ്തുമസ് സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വത്തിക്കാനിലെ പാതിരാ കുര്‍ബാനയിലാണ് അദ്ദേഹം ക്രിസ്മസ് സന്ദേശം പങ്കുവെച്ചത്.

കൊവിഡ് ഭീതി കാരണം ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും പതിവ് തിരക്കുണ്ടായില്ല. കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വത്തിക്കാനില്‍ 100 പേരില്‍ താഴെ മാത്രമാണ് കുര്‍ബാനയില്‍ പങ്കെടുത്തത്.

പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. സാധാരണയിലും രണ്ട് മണിക്കൂര്‍ നേരത്തെയാണ് വത്തിക്കാനില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തുടങ്ങിയത്.

ഇറ്റലിയില്‍ രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. പ്രാദേശിക സമയം രാത്രി 10 മണിക്ക് മുമ്പ് വിശ്വാസികള്‍ക്ക് വീടുകളിലെത്തണം. ജോര്‍ദാനിലും ബെത്‌ലഹേമിലുമെല്ലാം ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇങ്ങനെ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here