ക്രിസ്മസ് ദീപാലങ്കാരത്തിന്റെ ഫെയറി ലൈറ്റുകള്‍ മോഷ്ടിച്ച് മൂന്ന് പെണ്‍കുട്ടികള്‍

ക്രിസ്മസ് ദീപാലങ്കാരത്തിന്റെ ഫെയറി ലൈറ്റുകള്‍ മോഷ്ടിച്ച് മൂന്ന് പെണ്‍കുട്ടികള്‍. കൊച്ചിയിലാണ് രസകരമായ മോഷണം നടന്നത്.

ചിലവന്നൂര്‍ റോഡിലെ വീട്ടില്‍ നിന്ന് ക്രിസ്മസ് ദീപാലങ്കാരത്തിന്റെ ഫെയറി ലൈറ്റുകള്‍ മൂന്ന് പെണ്‍കുട്ടികള്‍ മോഷ്ടിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കാറില്‍ വന്നിറങ്ങിയ മൂന്ന് പേര്‍ ലൈറ്റുകളുമായി കടന്നത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ീ മോഷണം പുറത്തറിഞ്ഞത്.

വീടിന്‍ന്റെ മതിലിനോട് ചേര്‍ന്ന മരത്തില്‍ അലങ്കാരത്തിനായി തൂക്കിയ ലൈറ്റുകള്‍ പുറത്ത് നിന്ന് വലിച്ചെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വീട്ടുടമ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

പെണ്‍കുട്ടികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News