‘ബോക്‌സിങ് ഡേ’ ടെസ്റ്റ് മത്സരം ശനിയാഴ്ച രാവിലെ അഞ്ചിന് മെല്‍ബണില്‍ ആരംഭിക്കും

ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ‘ബോക്‌സിങ് ഡേ’ ടെസ്റ്റ് മത്സരം ശനിയാഴ്ച രാവിലെ അഞ്ചിന് മെല്‍ബണില്‍ ആരംഭിക്കും.

നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പകരം അജിങ്ക രഹാനെയാണ് ഇന്ത്യയെ നയിക്കുക. ശുഭ്മാന്‍ ഗില്ലും മുഹമ്മദ് സിറാജും നാളെ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും.

ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പകരമായാണ് ഗില്ലിനെ ടീമിലുള്‍പ്പെടുത്തിയത്. പരുക്കേറ്റ ഷമിക്ക് പകരക്കാരനായാണ് മുഹമ്മദ് സിറാജ് അരങ്ങേറ്റം കുറിക്കുക.

വിക്കറ്റ് കീപ്പര്‍ സാഹയെ ടീമില്‍ നിന്നൊഴിവാക്കിയ ഇന്ത്യ ഋഷഭ് പന്തിനെ ടീമിലുള്‍പ്പെടുത്തി. അഡലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ 8 വിക്കറ്റിന് തോല്‍പ്പിച്ച ഓസ്ട്രേലിയന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here