കേരളത്തിനെതിരെ വിമര്‍ശനമുന്നയിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി കിസാന്‍ സഭ നേതാവ് വിജു കൃഷ്ണന്‍

കേരളതിനെതിരെ വിമർശനം ഉന്നയിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി കിസാൻ സഭ നേതാവ് വിജൂ കൃഷ്ണൻ. കേരളത്തിന്റെ കാർഷിക രംഗത്തെ കുറിച്ചു ഒന്നും അറിയോല്ലെന്ന് പ്രധാനമന്ത്രി തെളിയിച്ചെന്നാണ് വിജൂ കൃഷ്ണന്റെ പ്രതികരണം.

അതേ സമയം പ്രധാനമന്ത്രി കർഷകരെ അഭിസംബോധന ചെയ്തതിന് പിന്നാലെ കർഷകർ പ്രതിഷേധം കൂടുതൽ ശക്തമാക്കി. ഉത്തരാഖണ്ഡിൽ കർഷകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.

കർഷകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇടത് പക്ഷെ കടന്നാക്രമിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മണ്ടികൾക്കും എപിഎംസികൾക്കും വേണി സംസാരിക്കുന്നവരാണ് കേരളത്തെയും ബംഗാളിനെയും നശിപ്പിച്ചതെന്നും കേരളത്തിൽ എപിഎംസഎംസി ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേ സമയം മോദിക്ക് മരൂപടിയുമായി കിസാൻ സഭ നേതാവ് വിജൂ കൃഷ്ണൻ രംഗത്തെത്തി. കേരളത്തിലെ കാർഷിക രംഗത്തെ കുറിച്ചു ഒന്നും അറിയാതെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നും വിജൂ കൃഷ്ണൻ പ്രതികരിച്ചു.

കേരളത്തിൽ നാണ്യവിലകളാണ്..ഇതുപോലും അറിയാത്ത ആളാണ് പ്രധാനമന്ത്രിയെന്നും വിജൂ കൃഷ്ണൻ പ്രതികരിച്ചു.

അതിനിടയിൽ കര്‍ഷകരെ അനുനയിപ്പിക്കാനായി പ്രധാനമന്ത്രി നടത്തിയ അഭിസംബോധനക്ക് പിന്നാലെ കർഷക സമരം കൂടുതൽ ശക്തമാകുന്നു. ഉത്തരാഖണ്ധിലെ ബാജ്പ്പൂരില്‍ കർഷകരുടെ ട്രാക്റ്റർ റാലി തടഞ്ഞ പോലീസിന്റെ അവസ്‌ഥ കാണാം..

പ്രധാനമന്ത്രിയെ വിശ്വാസത്തിലേടുക്കുക്കൻ കർഷകർ തയ്യാറല്ലെന്ന് വ്യക്തമായ മറുപടിയാണ് കർഷകർ മോദിക്ക് നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News