റിപ്പബ്ലിക് ടി വി മേധാവി അര്‍ണബ് ഗോസ്വാമി മാപ്പു ചോദിച്ചു

റിപ്പബ്ലിക് ടിവിയുടെ ഹിന്ദി വാര്‍ത്താ ചാനലായ റിപ്പബ്ലിക് ഭാരതിന് ഇംഗ്ലണ്ടില്‍ 20 ലക്ഷം രൂപയ്ക്ക് തുല്യമായ തുക പിഴ വിധിച്ചതിന് പിന്നാലെ മാപ്പപേക്ഷയുമായി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അയച്ച കത്താണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.

280 തവണ ക്ഷമാപണം നടത്താന്‍ തയ്യാറാണെന്ന് പറഞ്ഞ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ബ്രോഡ്കാസ്റ്റിങ് റെഗുലേറ്റര്‍ ഓഫീസിന് അയച്ച കത്ത് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിക്കയാണ്.

പാകിസ്താന്‍ ജനതക്കെതിരായ വിദ്വേഷ പരാമര്‍ശമുള്ള ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിനാണ് മാധ്യമപ്രവര്‍ത്തകന് ക്ഷമ ചോദിക്കേണ്ടി വന്നിരിക്കുന്നത്. റിപ്പബ്ലിക് ഭാരതിന് ചൊവ്വാഴ്ചയാണ് യു.കെ. ബ്രോഡ്കാസ്റ്റിങ് റെഗുലേറ്റര്‍ ഓഫീസ് പിഴയിട്ടത്.

2019 സെപ്റ്റംബര്‍ ആറിന് അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച ‘പൂച്ഛാ ഹേ ഭാരത്’ എന്ന പരിപാടിയിലാണ് പാകിസ്താനെതിരേ വിദ്വേഷപ്രചാരണം നടത്തിയതായി ആരോപണമുയര്‍ന്നത്. പരിപാടിയുടെ തുടര്‍ പ്രക്ഷേപണം യു.കെ. ബ്രോഡ്കാസ്റ്റിങ് റെഗുലേറ്റര്‍ ഓഫീസ് തടയുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News