യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച് മരിച്ചു

കുഞ്ഞിരാമന്‍റെ കുപ്പായം, പൂഴിക്കടകൻ എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയ യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു.

ഡിസംബർ 16ന് കോവിഡ് പോസിറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിന്നീട് ഗിലൻ ബാരി സിൻഡ്രോം രോഗം വന്നതോടെയാണ് ആരോഗ്യം മോശമായത്.

ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഹരിപ്രസാദിന്‍റെ ആരോഗ്യനില ഇന്നലെ രാത്രി മുതൽ അതീവ ഗുരുതരമായി തുടരുകയായിരുന്നു.

സിദ്ദീഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന ‘ഗെറ്റുഗദർ’ എന്ന സിനിമയുടെ തിരക്കഥ പൂർത്തീകരിച്ച് 2021 ഏപ്രിലിൽ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ഹരിപ്രസാദിന്‍റെ വിയോഗം.

ശവസംസ്കാരം വൈകീട്ട് കോവിഡ് മാനദണ്ഡ പ്രകാരം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News