നാസിക്കില്‍ നിന്നാരംഭിച്ച കര്‍ഷകരുടെ വാഹനജാഥക്ക് ഷാജഹാന്‍പൂരില്‍ അത്യുജ്വല വരവേല്‍പ്പ്

നാസിക്കില്‍ നിന്നാരംഭിച്ച കര്‍ഷകരുടെ വാഹനജാഥക്ക് ഷാജഹാന്‍പൂരില്‍ അത്യുജ്വല വരവേല്‍പ്പ്. കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് കര്‍ഷകര്‍ ജാഥ നടത്തിയത്. പോലീസ് തടഞ്ഞതോടെ കര്‍ഷകര്‍ ദില്ലി ജയ്പൂര്‍ ദേശീയപാത പൂര്‍ണമായും ഉപരോധിച്ചു.

ഐതിഹാസിക സമരം നടന്ന നാസിക്കില്‍ നിന്ന് 21നാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ചാരംഭിച്ചത്. 4 ദിവസങ്ങള്‍ക്ക് ശേഷം ഹാരിയാണ് രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരിലേക്ക് എത്തിയത്.

കര്‍ഷകരെ തടഞ്ഞ പോലീസ് ബാരിക്കേഡുകള്‍ വെച്ചു ദേശീയപാത അടച്ചു. കര്‍ഷകര്‍ മുന്നോട്ട് പോകാതിരിക്കാന്‍ ഷിപ്പിംഗ് കണ്ടെയിനറുകളും റോഡില്‍ നിരത്തി.

പോലീസിന് പുറമെ ആര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. അതേ സമയം കര്‍ഷകര്‍ ദില്ലി ജയ്പൂര്‍ ദേശീയ പാത പൂരണമായും ഉപരോധിച്ചു. സമരം അതിശക്തമായി തുടരാന്‍ തന്നെയാണ് തീരുമാനം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നു അറിയിച്ച കര്‍ഷകര്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് എത്തുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel