വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിഞ്ഞ ആര്യ ഇനി നഗരമാതാവ്‌

തിരുവനന്തപുരം നഗരത്തിന്‍റെ മേയറാകുന്ന ആര്യ രാജേന്ദ്രന് സ്വന്തമായി വീടോ ഭൂമിയോ ഇല്ല. ദിവസവരുമാനക്കാരനായ അച്ഛന്‍റെയും വീട്ടമ്മയായ അമ്മയുടെയും മകളായ ആര്യക്ക് കേവലം 21 വയസാണ് പ്രായം.

തുമ്പ സെന്‍റ് സേ‍വി‍ഴേസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ആര്യയാവും ഇനി തലസ്ഥാന നഗരത്തിന്‍റെ മേയര്‍.നിലവില്‍ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുക്കും ആര്യ രാജേന്ദ്രന്‍.

മിഷിഗണ്‍ പ്രവിശ്യയിലെ ഹില്‍സ് ഡെയില്‍ മേയറായിരുന്ന മൈക്കിള്‍ സെക്ഷന്‍ എന്ന 18 വയസുകാരനെ പറ്റി അധികം ആരും കേള്‍ക്കാനിടയില്ല. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന മെക്കിള്‍ സെക്ഷനാണ് ലോകത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍.

കേവലം 8200 വോട്ടറമാരുളള ഹില്‍സ് ഡെയില്‍ പ്രവിശ്യയിലെ മേയറായിരുന്ന മൈക്കിള്‍ സെക്ഷനെ പോലെയല്ല ആര്യ രാജേന്ദ്രന്‍. 16  ലക്ഷം ആണ് തിരുവനന്തപുരം നഗരത്തിന്‍റെ ജനസംഖ്യ ഇനി നഗരത്തിന്‍റെ മാതാവ് ആണ് ബിരുദ വിദ്യാര്‍ത്ഥിയായ യുവതി.

നിലവില്‍ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. നോര്‍വെയിലെ സോകാന്‍ഡല്‍ മേയറായ 22 കാരന്‍ ജോനാസ് ആന്‍ഡേ‍ഴ്സണ്‍ ആണ്  ആര്യക്ക് മുകളില്‍ പ്രായം ഉളള കുട്ടിമേയര്‍.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതെ മറ്റെതെങ്കിലും പാര്‍ട്ടികളിലല്ലെങ്കില്‍  ആര്യ രാജേന്ദ്രനെ പോലൊരാള്‍ക്ക് മേയറാക്കാന്‍ക‍ഴിയുമോ. ഇല്ലെന്ന് നിസംശയം പറയാം.അധികാരം പ്രൈതൃകമായി ലഭിക്കുന്ന മറ്റ് വലതു പക്ഷ പാര്‍ട്ടികളില്‍ ഇത് കേള്‍ക്കാന്‍ പോലും ക‍ഴിയില്ല.

അഞ്ചാം ക്ലാസ് മുതല്‍ ബാലസംഘം പ്രവര്‍ത്തകയായിരുന്ന ആര്യ രാജേന്ദ്രന്‍ . നിലവില്‍ ബാലസംഘത്തിന്‍റെ സംസ്ഥാന അധ്യക്ഷ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മറ്റി അംഗവും , സിപിഐഎം കേശവദേവ് ബ്രാഞ്ച് അംഗവുമാണ് .

പിന്നെയും ഉണ്ട് പ്രത്യേകത . തലസ്ഥാന നഗരത്തിന്‍റെ മേയറാകാന്‍ നിയുക്തയായ ഈ ബിരുദ വിദ്യാര്‍ത്ഥിനിക്ക് സ്വന്തമായി വീടോ, സ്ഥലമോ ഇല്ല. വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിക്കുന്ന ആര്യക്ക് ഇനി വേണം വീടുണ്ടാക്കാന്‍ .

യുവജനങ്ങള്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയാണ് ഇടത്പക്ഷത്തിന്‍റെ വന്‍വിജയത്തിന്‍റെ കാതല്‍. അത് കൊണ്ടാണ് ആര്യയെ പോലെരാളെ മേയറാക്കാന്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റി ശുപാര്‍ശ ചെയ്തത്
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News