അവസാന വാക്കുകള്‍ അറംപറ്റി; മരിക്കുവോളം തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ കവര്‍ ചിത്രമായി സച്ചി എന്നുമുണ്ടാകും; സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ അനില്‍ യാത്രയാകുമ്പോള്‍

നടന്‍ അനില്‍ നെടുമങ്ങാട് അപ്രതീക്ഷിതമായി മരണപ്പെട്ട നടുക്കത്തിലാണ് ഇപ്പോഴും മലയാളികള്‍. പെട്ടന്ന് ആ മരണം ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നതാണ് സത്യാവസ്ഥ.

ഈ സമയം ഏറെ ചര്‍ച്ചയാകുന്നത് അനില്‍ അവസാനമായി ഫെയ്‌സ്ബുക്കില്‍ കുറിച്ച ആ വാക്കുകളാണ്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷം സമ്മാനിച്ച അന്തരിച്ച സംവിധായകന്‍ സച്ചിയെ ഓര്‍ത്തുകൊണ്ടാണ് അനില്‍ അവസാന വാചകങ്ങള്‍ കുറിക്കുന്നത്.

താന്‍ മരിക്കുവോളം തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ കവര്‍ ചിത്രമായി സച്ചി എന്നുമുണ്ടാകും എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ ആ വാക്കുകള്‍ അറംപറ്റുകയായിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ ….

ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….

സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്…

Posted by Anil P. Nedumangad on Thursday, 24 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News