കഞ്ചാവ് കടത്തുന്നതിനിടെ ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍

കഞ്ചാവ് കടത്തുന്നതിനിടെ ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍. കാസര്‍ക്കോട് പൈവളിഗയിലെ ലീഗ്പ്രവര്‍ത്തകരായ അബ്ദുള്‍ മുനീര്‍, മന്‍സൂര്‍ എന്നിവരാണ് പിടിയിലായത്.

കോഴിക്കോട്‌കൊടുവള്ളി പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കര്‍ണ്ണാടകയില്‍ നിന്നും വടക്കന്‍ ജില്ലകളിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘമാണിതെന്ന് പൊലിസ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിന് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചവരാണ് ഇരുവരും.

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ എ ശ്രീണിവാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഡി വൈ എസ് പി. ഡി കെ പൃഥിരാജിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് നടത്തിയ നീക്കത്തിലാണ് ലഹരിമാഫിയാ സംഘത്തിലെ പ്രധാനികള്‍ പോലീസിന്റെ പിടിയിലായത്.

കാസര്‍ക്കോട് ഉപ്പള പൈവളിഗ സ്വദേശികളും മുസ്ലീംലീഗിന്റെ സജീവ പ്രവര്‍ത്തകരുമായ ചീപ്പാറ കൂടല്‍ വീട്ടില്‍ അബ്ദുല്‍ മുനീര്‍, സുന്ദര്‍കട്ട മന്‍സൂര്‍ എന്നിവരാണ് പിടിയിലായത്. നരിക്കുനി കുമാരസ്വാമി റോഡ് ജംഗ്ഷനില്‍വെച്ച് കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഇവര്‍ പോലീസിന്റെ വലയിലാത്.

കര്‍ണാടകയില്‍ നിന്നും കഞ്ചാവ്എത്തിച്ച് മലബാറിലെ വിവിധ ജില്ലകളില്‍ മൊത്തവിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

താമരശ്ശേരി, കൊടുവള്ളി, നരിക്കുനി മേഖലകളില്‍ വന്‍ തോതില്‍ കഞ്ചാവും ഹഷീഷ് ഓയിലും വില്‍പ്പന നടക്കുന്നതായ വിവരത്തെ തുടര്‍ന്ന് ചില്ലറ വില്‍പ്പനക്കാരെ നിരീക്ഷിക്കുകയും ഇവരില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് കഞ്ചാവ് കൈമാറാനെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.മണല്‍കടത്ത് തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ് മന്‍സൂര്‍. പൈവളിഗയിലെ ലീഗ്പ്രവര്‍ത്തകരായ ഇരുവരും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം Udf ന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here