നിത്യശാന്തിയിലാണെന്ന് വിശ്വസിക്കട്ടെ അനിലേട്ടാ:പൃഥ്വിരാജ്

മലയാള സിനിമയില്‍ കുറച്ച് കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മറക്കാനാകാത്ത കഥാപാത്രങ്ങളെ നൽകിയാണ് അനില്‍ നെടുമങ്ങാട് യാത്രയാകുന്നത് .കൈരളി ടീവിയിലെ ജുറാസിക് വേൾഡ് ,ശേഷം വെള്ളിത്തിരയിൽ എന്നെ പരിപാടികൾ ഏറെ ശ്രദ്ധേയമായിരുന്നു.പിന്നീട് സ്വഭാവ നടനിലേക്കുള്ള വളര്‍ച്ചയായിരുന്നു പ്രേക്ഷകർ അനിലിൽ കണ്ടത് .

അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോ​ഗം മലയാള സിനിമാ ലോകത്തെ ഒന്നടങ്കം വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്.മമ്മൂട്ടി,മോഹൻലാൽ ,പൃഥ്വിരാജ്,ചാക്കോച്ചൻ തുടങ്ങി ചലച്ചിത്രലോകം അനിലിന്റെ മരണത്തിൽ അനുശോചനം അറിയിച്ചിരിക്കുകയാണ്

‘ഇല്ല. എനിക്ക് ഒന്നും പറയാനാകുന്നില്ല. നിത്യശാന്തിയിലാണെന്ന് വിശ്വസിക്കട്ടെ അനിലേട്ടാ’, എന്നാണ് പൃഥ്വി കുറിച്ചത്. പൃഥ്വിരാജും ബിജു മേനോനും പ്രധാനവേഷത്തിൽ എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അനിലിന്റേതായി പുറത്തിറങ്ങിയ അവസാന സിനിമ. ചിത്രത്തിലെ സിഐ സതീഷ് കുമാര്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. സച്ചിയായിരുന്നു ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.

മലങ്കര ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News