കേരളത്തിലെ മുസ്ലീങ്ങളുടെ മൊത്തം അട്ടിപ്പേറവകാശം ലീഗിനില്ല; കുഞ്ഞാലിക്കുട്ടിക്കും ലീഗിനും ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി

മുസ്ലിം ലീഗിനും കുഞ്ഞാലിക്കുട്ടിക്കും ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മുസ്ലീങ്ങളുടെ മൊത്തം അട്ടിപ്പേറവകാശം ലീഗിനല്ലെന്നും നാല് സീറ്റിന് വേണ്ടിയുള്ള അവിശുദ്ധ കൂട്ടുകെട്ട് മുസ്ലിം സമുദായം തള്ളിയതിന്റെ ജാള്യത മറക്കാനാണ് ഇപ്പോള്‍ ശ്രമമെന്നും പിണറായി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ആദ്യം പാര്‍ട്ടിയുടെയും അണികളുടെയും വിശ്വാസം ആര്‍ജ്ജിച്ചിട്ട് മതി മറ്റുള്ളവരുടെ നേരെ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാല് സീറ്റിന് വേണ്ടിയാണ് മുസ്ലീം ലീഗ് വര്‍ഗ്ഗീയ ശക്തികളുമായി കൂട്ട് കൂട്ടിയത്.മത നിരപേക്ഷത ആഗ്രഹിക്കുന്ന മുസ്ലിം സമുദായത്തിലെ ബഹു ഭൂരിപക്ഷം അത് തിരിച്ചറിഞ്ഞു.വര്‍ഗീയ കര്‍ഡിറക്കി ആ അപചയം മറച്ചു വയ്ക്കാനാണ് ലീഗ് ശ്രമമെന്ന് പിണറായി പറഞ്ഞു.

ലീഗിന്റെ രാഷ്ട്രീയ മര്യാദയിലായ്മ ചോദ്യം ചെയ്തതിനാണ് വര്‍ഗീയ വാദി പട്ടം ചാര്‍ത്തി തന്നത്. ജനങ്ങളുടെ സാമാന്യ ബോധത്തെ ലീഗ് വെല്ലു വിളിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാവപ്പെട്ട മുസ്ലിം സമുദായത്തെ പണ്ട് തെറ്റിദ്ധരിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞിരുന്നു.ഇപ്പോള്‍ അതിനു കഴിയുന്നില്ല.കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വര്‍വിനെതിരെ ലീഗില്‍ തന്നെയാണ് എതിര്‍ സ്വരങ്ങള്‍ ഉയരുന്നത്

ലീഗിനും കോണ്‍ഗ്രസ്സിനും സംഭവിച്ച അപചയം മനസ്സിലാക്കി കുറ്റബോധം ഉണ്ടെങ്കില്‍ തെറ്റ് തിരുത്താനാണ് ശ്രമിക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.കണ്ണൂര്‍ പിണറായിയില്‍ പാറപ്രം സമ്മേളനത്തിന്റെ 81 ആം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യ മന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News