കൈരളിക്ക് നഷ്ടപ്പെട്ടത് കുടുംബാംഗത്തെ :അനിൽ നെടുമങ്ങാടും കൈരളിയും

തൃശൂര്‍ സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പിന്നീട് മലയാള സിനിമയിലെത്തിയ അനില്‍ പി നെടുമങ്ങാടിനെ ഞങ്ങൾ കൈരളി കാണുന്നത് ഞങ്ങളുടെ ഒരു കുടുംബാംഗത്തെപോലെയാണ്.വെള്ളിത്തിരയിലെ തിരക്കുകളിലേക്ക് പോയപ്പോഴും ഞങ്ങളോടുള്ള സ്നേഹവും ഊഷ്മളതയും അനില്‍ കൈവിട്ടിരുന്നില്ല.കൈരളിയിൽ സഹപ്രവർത്തകരുമായി ആഴത്തിലുള്ള സൗഹൃദം അനിൽ സൂക്ഷിച്ചിരുന്നു

അനിലിനെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനാക്കുന്നത് കൈരളിയുടെ ടെലിവിഷന്‍ പരിപാടിയായ ജുറാസിക് വേൾഡ് ആയിരുന്നു .‌ ഒരുപക്ഷെ മലയാളികൾക്ക് പരിചയമില്ലാതിരുന്ന ഒരാശയമാണ് ‘ജുറാസിക് വേള്‍ഡ്’.എന്ന പരിപാടിയിലൂടെ അനിൽ അവതരിപ്പിച്ചത്.പ്രോഗ്രാംവളരെ പെട്ടെന്ന് സൂപ്പര്‍ഹിറ്റ് ആയി.

ഹിറ്റായ സിനിമ ക്ലിപ്പുകളും താരങ്ങളെയും ഉപയോഗപ്പെടുത്തി സൃഷ്ടിക്കുന്ന പുതിയ സ്റ്റോറി ലൈനുകളായിരുന്നു ‘ജുറാസിക് വേള്‍ഡി’ന്‍റെ ആകർഷണം. അനിലിന്‍റെ സ്ക്രിപ്റ്റുകളും അവതരണ മികവും വലിയ ആരാധക നിരയെ സൃഷ്ട്ടിച്ചു .

ഡ്രാക്കുളയുടെ വീട്ടിലെത്തുന്ന മലയാള താരങ്ങള്‍,കേരളത്തിലെ താരങ്ങൾ മുതൽ ബ്രൂസ്ലി ,ഐശ്വര്യ റായി , മമ്മൂട്ടി-മോഹന്‍ലാല്‍ വാക്കേറ്റം, നരസിംഹം സിനിമയുടെ അനിമേഷന്‍ റീമിക്സുമൊക്കെ അനില്‍ അവതരിപ്പിച്ചു. സാങ്കേതികവിദ്യ ഇത്രത്തോളം വളര്‍ന്നിട്ടില്ലാത്ത അന്ന് ഒരു കുറവുമില്ലാതെ സ്ക്രിപ്റ്റിംഗിലെയും അവതരണത്തിലെയും മികവു കൊണ്ട് അനിൽ വിജയം കൊയ്തു.

പ്രമോദ്-പപ്പന്‍ സംവിധാനം ചെയ്‍ത ‘തസ്ക്കരവീരനി’ലൂടെ സിനിമയില്‍ എത്തിയെങ്കിലും മിനിസ്ക്രീന്‍ പ്രോഗ്രാമുകള്‍ ഒഴിവാക്കിയിട്ട് സിനിമയിലെ അവസരങ്ങള്‍ക്ക് പിന്നാലെ അനില്‍ പോകാൻ ഒരുക്കമായിരുന്നില്ല.കോമഡി റോളുകളിലേക്ക് സ്വയം ചുരുങ്ങരുതെന്ന് അദ്ദേഹം തീരുമാനമെടുത്തിരുന്നു.അനിൽ പങ്കെടുത്ത ജെ ബി ജങ്ഷനിൽ അനിൽ അതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ

“ഒരുപാട് അവസരങ്ങൾ വന്നു ,പലതും കോമഡി വേഷങ്ങൾ .പ്രത്യേകിച്ച് സുരാജിന് തീയതി ഇല്ലങ്കിൽ ഹാസ്യ വേഷം ചെയ്യാൻ വിളി വന്നിരുന്നു .പക്ഷെ അതല്ല ഞാൻ ചെയ്യേണ്ടത്പി,എന്നെങ്കിലും നല്ല വേഷം വരും എന്ന് ഞാൻ വിശ്വസിച്ചു .ആ വിശ്വസമാണ് രാജീവ് രവിയുടെ ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലെ കഥാപാത്രം”

കമ്മട്ടിപ്പാടവും കിസ്‍മത്തും പൊറിഞ്ചു മറിയം ജോസും അയ്യപ്പനും കോശിയും അടക്കമുള്ള ചിത്രങ്ങള്‍ അനിൽ എന്ന നടനെ തേടിയെത്തി . അനിലിനെ കാത്തിരുന്നിരുന്നത് വലിയ വേഷങ്ങളായിരുന്നെങ്കിലും ഇതൊന്നുമല്ലാത്തൊരു ലോകത്തേയ്ക്ക് അനിൽ യാത്ര ആയി ഞങ്ങളുടെ കുടുംബാംഗത്തിന്റെ ഈ വിയോഗം ചലച്ചിത്രലോകത്തിന്റെ വലിയ നഷ്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here