പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദുരഭിമാനക്കൊലയെന്ന് സൂചന

പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കുഴല്‍മന്ദത്താണ് യുവാവിനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. തേങ്കുറിശ്ശി ഇലമന്ദം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നില്‍ ദുരഭിമാനക്കൊലയെന്നാണ് സൂചന. ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മൂന്ന് മാസം മുമ്പ് അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു.

അതിനാല്‍തന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News