ആദ്യ സമ്മേളനത്തിന്‍റെ ഓര്‍മ പുതുക്കി കമ്യൂണിസ്റ്റ് പാര്‍ട്ടി; പാറപ്രം സമ്മേളനത്തിന് 81 വയസ്

കേരളത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് കരുത്ത് പകർന്ന പാറപ്രം സമ്മേളനത്തിന് 81 വയസ്സ്.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനത്തിന്റെ ഓർമ്മ പുതുക്കി പിണറായിൽ നടന്ന വാർഷിക ദിനാചരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

1939 ഡിസംബർ മാസം അവസാനം പിണറായി പാറപ്രത്തെ വിവേകാനന്ദ വായനശാലയിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ നായകർ രഹസ്യമായി സമ്മേളിച്ചത്. ഇതിന് പിന്നാലെ വടക്കേ മലബാറിൽ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങൾ ആളിപ്പടർന്നു.

പാറപ്രം സമ്മേളനത്തിൽ രൂപം കൊണ്ട ആശയങ്ങളാണ് പിന്നീട് കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് ദിശാബോധം നൽകിയത്. സമ്മേളനത്തിന്റെ എൺപത്തിയൊന്നാം വാർഷിക പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ഇത്തവണ വിപുലമായ പരിപാടികൾ ഉണ്ടായിരുന്നില്ല. വാർഷിക ദിനാചരണ സമ്മേളനത്തിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ,സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.

പിണറായി ഏരിയയിലെ തദ്ദേശ സ്ഥാപനളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൽ ഡി എഫ് ജനപ്രതിനിധികൾക്ക് ചടങ്ങിൽ സ്വീകരണം നിൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News