അമ്മ പരിവേഷത്തിനും പെങ്ങളൂട്ടി വാത്സല്യത്തിന്‍റെ സംരക്ഷിത വലയങ്ങള്‍ക്കുമപ്പുറം കടക്കാന്‍ കെല്‍പ്പുള്ളവരാണ് പൊതു ഇടത്തിലെ സ്ത്രീകള്‍: രശ്മിതാ രാമചന്ദ്രന്‍

ബാലസംഘം സംസ്ഥാന പ്രസിഡണ്ടും എസ്എഫ്ഐ സംസ്ഥാന സമിതി അംഗവുമായ ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ പദവിയിലേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ വലിയ സ്വീകാര്യതയാണ് ഈ വാര്‍ത്തയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിച്ചത്.

കക്ഷി-രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകള്‍ ആര്യയെയും സിപിഐഎമ്മിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.

ആര്യ തിരുവനന്തപുരം നഗരത്തിന്‍റെ തലൈവിയാണെന്നും അനിയത്തിക്കുട്ടി, പെങ്ങളൂട്ടി പരിവേഷങ്ങളിലേക്ക് അവരെ ചുരുക്കിക്കെട്ടരുതെന്നും അഡ്വ. രശ്മിതാ രാമചന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

പൊതു ഇടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് അമ്മ പരിവേഷം അനിയത്തിക്കുട്ടി വാത്സല്യം തുടങ്ങിയ സംരക്ഷിത വലയങ്ങള്‍ക്കപ്പുറത്തേക്ക് കടക്കാന്‍ പ്രാപ്തരാണെന്നും രശ്മിത ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

രശ്മിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

21 വയസ്സുള്ള ആര്യാ രാജേന്ദ്രന്‍ തലസ്ഥാന നഗരിയുടെ തലൈവി ആകുന്നു. അഭിനന്ദനങ്ങള്‍!
അഭ്യര്‍ത്ഥന സൈബറിടത്തിലെ മഹാപുരുഷന്‍മാരോടാണ് മേയര്‍ പെണ്‍കുട്ടിയായതുകൊണ്ട് ഉടനടി അവരെ അനിയത്തിക്കുട്ടി, പെങ്ങളൂട്ടി എന്നീയിടങ്ങളിലേക്ക് ചുരുക്കരുത്. പൊതു വിടത്തില്‍ നില്‍ക്കുന്ന സ്ത്രീകള്‍ അമ്മ പരിവേഷം, അനിയത്തിക്കുട്ടി വാത്സല്യം തുടങ്ങിയ സംരക്ഷിത ബിംബങ്ങള്‍ക്കപ്പുറത്തേയ്ക്ക് കടക്കാന്‍ പ്രാപ്തരാണ്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here