‘അനില്‍… ഇനി ഇല്ല എന്നെങ്ങിനെ ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിക്കും’: ബിജു മേനോന്‍

അനില്‍ നെടുമങ്ങാടിന്റെ മരണ വാര്‍ത്ത വിശ്വാസിക്കാനാവാതെ മലയാള സിനിമാ ലോകം നടക രംഗത്ത് നിന്നും സിനിമയിലേക്കെത്തിയ അനില്‍ നെടുമങ്ങാട് സിനിമയില്‍ നിലയുറപ്പിച്ച് തുടങ്ങും മുന്നെയാണ് അപ്രതീക്ഷിതമായി അനിലിനെ മരണം തട്ടിയെടുക്കുന്നത്.

ചുരുങ്ങിയ സമയംകൊണ്ട് വലിയ സൗഹൃദ വലയമാണ് സിനിമാ രംഗത്ത് അനില്‍ ഉണ്ടാക്കിയെടുത്തത്. വിങ്ങുന്ന മനസോടെയാണ് പലരും അനിലിന്റെ വിയോഗ വാര്‍ത്തയോട് പ്രതികരിച്ചത്.

അയ്യപ്പനും കോശിയും എന്ന സച്ചി-ബിജുമേനോന്‍ ചിത്രമാണ് അനിലിന് കരിയറില്‍ ബ്രേക് ത്രൂ എന്ന് പറയാവുന്ന ഒരു ചിത്രം.

ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ പല ദൃശ്യങ്ങളും അനിലിന്റെ വിയോഗ വാര്‍ത്തയ്‌ക്കൊപ്പം പലരും പങ്കുവച്ചിട്ടുണ്ട്. അനില്‍… ഇനി ഇല്ല എന്നെങ്ങിനെ ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിക്കും എന്നാണ് ബിജു മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അനിൽ …ഇനി ഇല്ല എന്നെങ്ങിനെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കും ..?

Posted by Biju Menon on Friday, 25 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News