‘ഹൃദയം വേദനിക്കുന്നു ഇത് അപ്രതീക്ഷിതമാണ്’; അനില്‍ നെടുമങ്ങാടിന്റെ വിയോഗത്തില്‍ ദുൽഖർ സല്‍മാന്‍

ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നതും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയതുമായ നിരവധി വേഷങ്ങള്‍കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് അനില്‍ നെടുമങ്ങാട്.

കൈരളി ടിവിയിലെ അവതാരകനായി തുടങ്ങിയ അനില്‍ അഭിനയ രംഗത്ത് നിലയുറപ്പിച്ച് വരുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം എണ്ണത്തില്‍ കുറവാണെങ്കിലും ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടുവെന്നത് അനിലിലെ കലാ കാരന്‍റെ ആ‍ഴം വ്യക്തമാക്കുന്നതാണ്.

അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോ​ഗം മലയാള സിനിമാ ലോകത്തെ ഒന്നടങ്കം വിഷമത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. അനിലിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

Heart hurts. Can’t make sense of this. RIP Anil etta. Prayers and strength to your family. 💔💔

Posted by Dulquer Salmaan on Friday, 25 December 2020

‘ഹൃദയം വേദനിക്കുന്നു. ഇത് അംഗീകരിക്കാനാവുന്നില്ല. വിട അനിലേട്ടാ. താങ്കളുടെ കുടുംബത്തിനായി പ്രാര്‍ഥനകള്‍ നേരുന്നു, ശക്തി പകരാന്‍ ആഗ്രഹിക്കുന്നു,’, എന്നാണ് ദുല്‍ഖര്‍ മരണ വാര്‍ത്തയോട് പ്രതികരിച്ചത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ദുല്‍ഖറും അനില്‍ നെടുമങ്ങാടും ഒരുമിച്ചഭിനയിച്ചിരുന്നു.

ദുല്‍ഖര്‍ നായകനായ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ അനില്‍ നെടുമങ്ങാടും ഉണ്ടായിരുന്നു. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് അയ്യപ്പനും കോശിയിലെ വേഷവും അനിലിനെ തേടിയെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News