ബുള്ളറ്റിലേറി ഒളവണ്ണ പഞ്ചായത്തിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക്; ശാരുതി ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ടാവും

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവത്വത്തിന് പ്രധാന്യം നല്‍കി ഇടതുപക്ഷം. ഒളവണ്ണ പഞ്ചായത്തിന്‍റെ പ്രസിഡണ്ടായി എല്‍.എല്‍.ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമാണ് ശാരുതി. സംസ്ഥാനത്തെ പ്രായം കുറഞ്ഞ വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു ശാരുതി. സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായായിരുന്നു ശാരുതി മത്സരിച്ചത്. ബൈക്കോടിക്കുന്ന ശാരുതിയുടെ പ്രചരണ പോസ്റ്റര്‍ കേരളത്തില്‍ ചര്‍ച്ചയായി മാറിയിരുന്നു.

ബൈക്കോടിച്ചാണ് വനിതാസ്ഥാനാര്‍ത്ഥി വീടുകളില്‍ എത്തി വോട്ടുചോദിച്ചിരുന്നത്. പ്രളയസമയത്തും കൊവിഡ് 19 പിടിമുറുക്കിയ ഘട്ടങ്ങളിലും ഒളവണ്ണ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ശാരുതി നേതൃത്വം നല്‍കിയിരുന്നു.

നാട്ടിലെ റേഷന്‍ കടയുടമ കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് റേഷന്‍ കടയുടെ ചുമതല ഏറ്റെടുത്ത എല്‍എല്‍ബി വിദ്യാര്‍ത്ഥിയുടെ വാര്‍ത്തയിലൂടെ കൈരളി ന്യൂസ് നേരത്തെ തന്നെ ശാരുതിയെ കേരളത്തിന് പരിചയപ്പെടുത്തിയിരുന്നു.

നാട്ടിലെ റേഷന്‍കട നടത്തുന്നയാള്‍ക്ക് കൊവിഡ് വന്നപ്പോള്‍ ശാരുതിയാണ് റേഷന്‍കട നടത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here