ചിരിച്ചും… ചിരിപ്പിച്ചും… ഒടുവില്‍ കരയിച്ചും അനില്‍ നെടുമങ്ങാട്; വീഡിയോ വൈറല്‍

അഭിനയവും സൗഹൃദവും അവസാനിപ്പിച്ച് ഈ ഭൂമിയിൽ നിന്നും മറ്റേതൊ ഒരു ലോകത്തേക്ക് അനിൽ നെടുമങ്ങാട് യാത്രയായിരിക്കുന്നു അപ്രതീക്ഷിതമായി അവിശ്വസനീയമായി തോന്നി അനിലിന്റെ മരണവാർത്ത. എല്ലാകാലത്തും അനിൽ നെടുമങ്ങാട്ന്റെ നടന്ന ജീവിതം അങ്ങനെ തന്നെയായിരുന്നു ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് അനിൽ മറ്റുള്ളവർക്ക് സമ്മാനിച്ചത്.

സ്കൂൾ ഓഫ് ഡ്രാമയിലെ ബിരുദത്തിൽ നിന്നും ടെലിവിഷനിലെ ചിരി പ്രേക്ഷകരുടെ ഇടയിലേക്ക് അനിൽ വളർന്നു.സ്വാഭാവികമായും അനിലിൽ നിന്നും എല്ലാവരും പ്രതീക്ഷിച്ച ഹാസ്യ കഥാപാത്രങ്ങൾ ഒന്നും ചെയ്യാതെ മറ്റൊരു അഭിനയതലവുമായി അനിൽ എല്ലാവരെയും ഞെട്ടിച്ചു. ഇടയ്ക്കിടയ്ക്ക് നാടകത്തിലെ വളരെ പ്രധാനമായ കഥാപാത്രങ്ങളെ പകർന്നാടി ഞാൻ ഇവിടെയുമുണ്ട് എന്നോര്മിപ്പിച്ചു. ഒറ്റ നിമിഷം കൊണ്ട് ഒരു ഗ്രൂപ്പിനെ കയ്യിലെടുക്കുന്ന രസികൻ നമ്പറിലേക്കും അവിടെനിന്നും ഗഹനമായ ചലചിത്ര സംവാദങ്ങളിലേക്കും അനിൽ കൂടുമാറും.

പല രൂപത്തിലെത്തുന്ന ഒരു നടൻ, പല രൂപത്തിലെത്തുന്ന ഒരു സുഹൃത്ത് അതായിരുന്നു അനിൽ നെടുമങ്ങാട്

സുഹൃത്തുക്കൾക്കിടയിൽ അലസമായി തമാശകൾ പറഞ്ഞ് വലിയ പൊട്ടിച്ചിരികൾ ഉണ്ടാക്കുകയും ആ ചിരിയുടെ ഒരു അറ്റത്തുനിന്നും കലഹത്തിന് മറുകരയിലേക്ക് പെട്ടെന്ന് എത്തുകയും ചെയ്തിരുന്ന അനിൽ. സുഹൃത്തുക്കൾക്കൊപ്പം ആർത്തട്ടഹസിക്കുന്ന അനിലിന് കണ്ണുനീരിന്റെയും സങ്കടത്തിന്റെയും ലോകത്തിലേക്ക് കടക്കാൻ വലിയ സമയമൊന്നും വേണ്ടിയിരുന്നില്ല  എന്ന് അടുത്ത സുഹൃത്തുക്കളുടെ സാക്ഷ്യം.

ചലച്ചിത്രലോകത്തും സഹപ്രവർത്തകർക്കിടയിലും അദൃശ്യമായ സ്നേഹബന്ധമാണ് അനിൽ ഉണ്ടാക്കിയെടുത്തത്. ആ ബന്ധമാണ് പല ചലച്ചിത്ര പ്രവർത്തകരിലൂടെ നമ്മൾ കേട്ടത്. അവസാനമായി അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കഥാപാത്രം ഏവരുടെയും മനസ്സിൽ മായാതെ നിൽക്കുമ്പോൾ ആ സിനിമയും ചലച്ചിത്രപ്രവർത്തകരും അനിലിന് എന്തായിരുന്നു എന്ന് ഈ വീഡിയോ പറയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News