സ്വന്തം കൗണ്‍സിലര്‍ കൂടിയായ അനന്തപുരിയുടെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍

തിരുവനന്തപുരത്തിന്റെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും.

ഫോണ്‍ വഴിയാണ് മോഹന്‍ലാല്‍ ആര്യാ രാജേന്ദ്രന് അഭിനന്ദനമറിയിച്ചത്. തിരുവനന്തപുരം നഗരസഭ മുടവന്‍മുകള്‍ വാര്‍ഡിലെ വോട്ടറാണ് മോഹന്‍ലാല്‍.

തിരുവനന്തപുരം നമുക്കൊക്കെ ഒരുപാട് ഇഷ്ടപ്പെട്ട നഗരമാണ് പുതിയ തീരുമാനം നഗരത്തിനെ കൂടുതല്‍ നന്നായും സുന്ദരമായും നയിക്കാന്‍ ആര്യയ്ക്ക് കഴിയട്ടെ എന്ന് പറഞ്ഞ മോഹന്‍ലാല്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ നേരിട്ട് കാണാമെന്നും പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്.

21 കാരിയായ ബാലസംഘം സംസ്ഥാന പ്രസിഡണ്ട് ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം നഗരസഭയുടെ മേയറായി നിര്‍ദേശിച്ചുകൊണ്ടുള്ള തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ആര്യ മേയറാവുന്നതോടെ നിലവിലെ ലോകത്തെ എറ്റവും പ്രായം കുറഞ്ഞ മേയറായിരിക്കും ആര്യാ രാജേന്ദ്രന്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറും ആര്യ തന്നെ.

തിരുവനന്തപുരം ഓള്‍ സയന്‍സ് കോളേജില്‍ ഗണിത ശാസ്ത്രത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ രാജേന്ദ്രന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News