കാരക്കോണത്ത് ഭാര്യ ഷോക്കടിച്ചു മരിച്ചു; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

കാരക്കോണംത്ത് ഭാര്യ ഷോക്കടിച്ചു മരിച്ചു. യുവവായ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. കുന്നത്തുകാൽ , ത്രേസ്യാപുരത്തു പ്ലാൻകാല പുത്തൻവീട്ടിൽ ശാഖാ കുമാരി (51 )ആണ് മരിച്ചത്.ഭർത്താവായ അരുണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഭർത്താവായ അരുൺ( 28) ശാഖ ഷോക്കേറ്റു വീണ വിവരം അടുത്തവീട്ടിൽ അറിയിക്കുകയായിരുന്നു. അയൽവാസികൾ നോക്കിയപ്പോൾ ഹാളിൽ സീരിയൽ വയറിനു മുകളിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ ആയിരുന്നു. മൂക്കിൽ ചതവുണ്ടായിരുന്നു തറയിൽ രക്തം ഉണ്ടായിരുന്നു. മറ്റൊരാളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു.

മരണം നടന്നിട്ട് മണിക്കൂറുകൾ ആയി എന്ന് ഡോക്ടർ പറഞ്ഞതായി കൂടെ ഉണ്ടായിരുന്ന ആൾ പറഞ്ഞു. പത്താംകല്ല് സ്വദേശി അരുൺ 2 മാസം മുൻപാണ് ശാഖ യെ വിവാഹം ചെയ്തത്. ഇവർ തമ്മിൽ ഇടക്ക് വഴക്ക് ഉണ്ടാകുന്ന പതിവ് ഉണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News