ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ പരിശോധനകള്‍ നടത്തും; ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി

ബ്രിട്ടനിൽനിന്ന്‌ സംസ്‌ഥാനത്ത്‌ എത്തിയ എട്ടു പേർക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതേ തുടർന്ന്‌ ബ്രിട്ടനിൽനിന്ന്‌ എത്തിയവർക്ക്‌ കൂടുതൽ പരിശോധന നടത്തും.നാല്‌ വിമാനത്താവളങ്ങൾക്കും കൂടുതൽ ജാഗ്രത നിർദ്ദേശം നൽകി

ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം കൂടിയ സാഹചര്യത്തിലാണ്‌ പരിശോധനകൾ കർശനമാക്കിയത്‌.ബ്രിട്ടനിൽ നിന്നെത്തി കോവിഡ്‌ പോസിറ്റീവ്‌ ആയവരുടെ സ്രവം കൂടുതൽ പരിശോധനകൾക്കായി പൂനൈ വയറോളജി ലാബിലേക്ക്‌ അയച്ചു.ജനിതകമാറ്റം സംഭവിച്ച വൈറസ്‌ ആണോയെന്നറിയാൻ ആ പരിശോധന കഴിയണം.

തിരഞ്ഞെടുപ്പിന് ശേഷം വലിയ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ല. മരണനിരക്ക് വർധിക്കാതിരുന്നതിലും സർക്കാർ സ്വീ കരിച്ച മുൻകരുതലുകൾ ഗുണം ചെയ്തിട്ടുണ്ട്.ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയാൽ നേരിടാൻ സംസ്ഥാനം സജ്ജമാണ്. പുതുതായി കണ്ടെത്തിയ വാക്സിൻ ജനിതക മാറ്റം സംഭവിച്ച വൈറസിനെ ചെറുക്കാനും ഫലപ്രദമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകൾ പടരുന്നുണ്ട്‌. ഇവ എത്രമാത്രം അപകടകാരി ആണെന്നതിൽ ശാസ്‌ത്രലോകം പഠനങ്ങൾ തുടരുകയാണ്‌. കൂടുതൽ വേഗത്തിൽ പകരുന്ന വൈറസാണ്‌. കൂടുതൽ പേർക്ക്‌ രോഗം പിടിപെടുന്ന അവസ്‌ഥ മരണനിരക്കിലും വ്ർദ്ധനയുണ്ടാക്കിയേക്കാം. അതിനാൽ ശക്‌തമായ നടപടിയാണ്‌ ആരോഗ്യ വകുപ്പ്‌ സ്വീകരിച്ചിട്ടുള്ളത്‌. നേരത്തെ ബ്രിട്ടനിൽ നിന്നെത്തിയവരേയും നിരീക്ഷിക്കുന്നുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.

ഷിഗല്ല രോഗം സംബന്ധിച്ച് ഭീതി ആവശ്യമില്ല. കൃത്യമായി ശുചിത്വം പാലിച്ചാൽ ഷിഗെല്ലയെ അകറ്റി നിർത്താമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News