ജാതി ദുരഭിമാനക്കൊലയെ കുറിച്ച് ചങ്ങമ്പുഴ അന്ന് പറഞ്ഞതിങ്ങനെ

ജാതി ദുരഭിമാനക്കൊലയെ കുറിച്ച് ചങ്ങമ്പുഴ അന്ന് പറഞ്ഞത് കേട്ടിട്ടുണ്ടോ എന്ന് ചോദിക്കുകയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്.

ഇരുപത്തിയൊന്നാം വയസ്സില്‍ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ വരികളാണ് അദ്ദേഹം ഇപ്പോള്‍ ഓര്‍മിപ്പിക്കുന്നത്.

ജാതിക്കൊല
—————————

പാലക്കാട്ടെ ജാതിദുരഭിമാനക്കൊലയുടെ വാർത്ത കേട്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് ‘അധഃകൃത’നും ദരിദ്രനുമായ രമണൻ സവർണയും സമ്പന്നയുമായ ചന്ദ്രികയോട് ഒരു തീവ്രപ്രണയ സന്ദർഭത്തിൽ പറയുന്ന വാക്കുകളാണ്.

“കേൾപ്പുഞാൻ അന്തർനാദ-
മൊന്നുള്ളിൽ,ഈ നാടകം
തീർച്ചയാണവസാനം
രക്തത്തിലാണെന്നായി.”

ഇരുപത്തിയൊന്നാം വയസ്സിൽ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ വരികളാണ്.

(ചങ്ങമ്പുഴ വെറും കാൽപനികനാണെന്നാണല്ലൊ വിപ്ളവ ബുദ്ധിജീവികളായ അദ്ധ്യാപകർ പഠിപ്പിച്ചുപോരുന്നത്!)

-ബാലചന്ദ്രൻ ചുള്ളിക്കാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here