പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവില്‍ വിമര്‍ശനവുമായി കെഎം ഷാജി എംഎല്‍എ

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവില്‍ വിമര്‍ശനവുമായി കെഎം ഷാജി എംഎല്‍എ. അധികാരമില്ലെങ്കില്‍ നില്‍ക്കാനാകില്ലെന്ന രീതിയല്ല മുസ്ലിം ലീഗിന്റേത്.

മല്‍സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്തം. അധികാരത്തെ ഭ്രാന്തായി എടുക്കരുതെന്നും ഷാജി പറഞ്ഞു. കുഞ്ഞാലികുട്ടിയുടെ തിരിച്ച് വരവില്‍ ലീഗിനകത്തുയരുന്ന അമര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഷാജിയുടെ പ്രതികരണം.

എം പി സ്ഥാനം രാജിവെച്ച് കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ജഗ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തില്‍ ലീഗിനകത്ത് കടുത്ത പ്രതിഷേധമുണ്ട്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങള്‍ നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ഗാ ഷാജി എം എല്‍ എ യും രൂക്ഷമായ പ്രതികരണം നടത്തിയത്. അധികാരമില്ലെങ്കില്‍ നില്‍ക്കാനാവില്ലെന്ന രീതിയല്ല മുസ്ലീം ലീഗിന്റേത്.

അധികാരത്തെ ഭ്രാന്തായി എടുക്കരുത്. ജനങ്ങള്‍ അറിഞ്ഞുകൊണ്ട് തിരഞ്ഞെടുക്കുമ്പോഴാണ് ഉത്തരവാദിത്വം കൂടുന്നത്. ജനങ്ങളേല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കേണ്ടതെന്നും.

കെ എം ഷാജി പറഞ്ഞു. . മത്സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്വം, പുറത്തുനില്‍ക്കുന്നവരാണ് ഒരുപാട് ഉത്തരവാദിത്വമുള്ളവരെന്നും കെ.എം ഷാജി പറഞ്ഞു.

നാദാപുരം കുമ്മങ്കോട് ലീഗ് ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തിലാണ് ഷാജി പേരെടുത്ത് പറയാതെ കുഞ്ഞാലികുട്ടിയെ വിമര്‍ശിച്ചത്. എം കെ മുനീര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെയാണ് ഷാജിയുടെ പ്രതികരണമെന്നും സൂചനയുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News