കണ്ണൂര്‍ മേയറെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ വോട്ടെടുപ്പ്; വിചിത്ര നടപടി ഇങ്ങനെ

കണ്ണൂർ കോർപറേഷനിൽ മേയർ സ്ഥാനത്തിന് വേണ്ടിയുള്ള തർക്കം പരിഹരിക്കാൻ വോട്ടെടുപ്പെന്ന വിചിത്ര നടപടിയുമായി കോൺഗ്രസ്.
കോൺഗ്രസ്സിൻ്റെ 20 കൗൺസിലർമാർക്കിടയിൽ വോട്ടെടുപ്പ് നടത്തി മേയറെ കണ്ടെത്തും. മാർട്ടിൻ ജോർജ്ജ്, ടി ഒ മോഹനൻ, പി കെ രാഗേഷ് എന്നിവരാണ് മത്സരിക്കുന്നത്.
കണ്ണൂർ കോർപറേഷനിൽ മേയർ സ്ഥാനത്തിന് വേണ്ടിയുള്ള തർക്കം സമവായത്തിൽ എത്താത്തതിനെ തുടർന്നാണ് വോട്ടെടുപ്പ് എന്ന വിചിത്ര നടപടിയിലേക്ക് കോൺഗ്രസ്സ് നീങ്ങുന്നത്.ഞായറാഴ്ച വോട്ടെടുപ്പ് നടത്താനാണ് തീരുമാനം.
കോൺഗ്രസ്സ് കൗൺസിലർമാർക്കിടയിൽ വോട്ടെടുപ്പ് നടത്തി കൂടുതൽ പേരുടെ പിന്തുണ ഉള്ളയാളെ മേയറായി തിരഞ്ഞെടുക്കും.സംസ്ഥാനത്ത് യു ഡി എഫിന് ഭരണം ലഭിച്ച ഒരേയൊരു കോർപറേഷനാണ് കണ്ണൂർ.
തിരഞ്ഞെടുപ്പിന് പിന്നാലെ മേയർ സ്ഥാനത്തിന് വേണ്ടിയുള്ള തർക്കവും ആരംഭിച്ചു. കെ പി സി സി സെക്രട്ടറി മാർട്ടിൻ ജോർജ്,കെ പി സി സി അംഗവും മുൻ കൗൺസിലിലെ കക്ഷി നേതാവുമായ ടി ഒ മോഹനൻ,മുൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് എന്നിവരാണ് മേയർ സ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചത്.
പല തവണ ചർച്ചകൾ നടന്നെങ്കിലും മൂന്ന് പേരും പിന്മാറാൻ തയ്യാറായില്ല.ഇതിനെ തുടർന്നാണ് വോട്ടെടുപ്പ് എന്ന ഫോർമുല കെ പി സി സി മുന്നോട്ട് വച്ചത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News