മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന് കണ്ണൂർ ജില്ലയിൽ ആവേശകരമായ പ്രതികരണം

നവകേരള സൃഷ്ടിയെന്ന  ലക്ഷ്യവുമായി മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന് കണ്ണൂർ ജില്ലയിൽ ആവേശകരമായ പ്രതികരണം.
നായനാർ അക്കാദമിയിൽ നടന്ന പരിപാടിയിൽ വിവിധ മേഖലളെ പ്രതിനിധീകരിച്ച്  ഇരുന്നൂറോളം പേർ പങ്കെടുത്തു. നവകേരള സൃഷ്ടിക്ക് കരുത്ത് പകരുന്ന നിരവധി നിർദ്ദേശങ്ങളാണ് ഉയർന്നു വന്നത്.
ആദിവാസി മൂപ്പൻ രാജഗോപാലൻ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് മുൻപാകെ അവതാരിപ്പിച്ച് സന്തോഷത്തോടെയാണ് ഊരിലേക്ക് മടങ്ങിയത്.സിനിമാതാരം സന്തോഷ് കീഴാറ്റൂറിന് വേറിട്ട അനുഭവമായിരുന്നു മുഖ്യമന്ത്രിക്ക് ഒപ്പമുള്ള പരിപാടി.
കക്കാട് പുഴ സംരക്ഷണം,കണ്ണൂരിൽ ചെറുശ്ശേരി സ്മാരകം എന്നീ ആവശ്യങ്ങൾ കേരളത്തിന്റെ പ്രീയപ്പെട്ട കഥാകാരൻ  ടി പദ്മനാഭൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.വിദ്യാഭ്യാസം,ആരോഗ്യം,വ്യവസായം,പരിസ്ഥിതി തുടങ്ങി വിവിധ മേഖലകളിൽ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായ നിർദേശങ്ങൾ ഉയർന്നു വന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News