‘എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’; രജനിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച് കമല്‍ഹാസന്‍

വെള്ളിയാഴ്ച രാവിലെയോടെയാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനെത്തുടര്‍ന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്ന ജനീകാന്തിന്റെ സുഖാരോഗ്യത്തിന് ആശംസകളുമായി നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തിയിരിക്കുകയാണ്.

എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രജനിയുടെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ സെറ്റില്‍ എട്ടു പേര്‍ക്ക് കൊവിഡ് ബാധിച്ചെങ്കിലും രജനീകാന്തിന് കൊവിഡ് നെഗറ്റീവായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News