അനില്‍ നെടുമങ്ങാടിന്റെ മൃതദ്ദേഹവുമായി ആംബുലന്‍സ് തിരുവന്തപുരത്തേക്ക് യാത്ര തിരിച്ചു

നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ,കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തിരുവന്തപുരത്തേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ ദിവസം കോട്ടയം മലങ്കര ഡാമില്‍ മുങ്ങിമരിക്കുകയായിരുന്നു അദ്ദേഹം.

ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നതും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയതുമായ നിരവധി വേഷങ്ങള്‍കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് അനില്‍ നെടുമങ്ങാട്.

കൈരളി ടിവിയിലെ അവതാരകനായി തുടങ്ങിയ അനില്‍ അഭിനയ രംഗത്ത് നിലയുറപ്പിച്ച് വരുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം എണ്ണത്തില്‍ കുറവാണെങ്കിലും ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടുവെന്നത് അനിലിലെ കലാ കാരന്‍റെ ആ‍ഴം വ്യക്തമാക്കുന്നതാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News