തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് ജീപ്പ് അക്രമി സംഘം അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് ജീപ്പ് അക്രമി സംഘം അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

വ്യാഴാഴ്ച വൈകുന്നേരം പ്രതികളുമായി എത്തിയ വാഹനം പെട്രോള്‍ ബോംബ് എറിഞ്ഞ് ഒരു സംഘം പ്രതികളെ രക്ഷപെടുത്തിയിരുന്നു.സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മോഷ്ണം,പിടിച്ച് പറി തുടങ്ങിയ കേസുകളിലെ പ്രതികളുമായി കൂട്ട്പ്രതികളെ പിടിക്കാന്‍ തിരുവല്ലത്തെ ശാന്തിപുരത്ത് എത്തിയതാണ് തിരുവല്ലം പൊലീസ്.എന്നാല്‍ ഒരം സംഘം പെട്രോള്‍ ബോംബ് എറിഞ്ഞ് ഭീഗരാന്തരീഷം സൃഷ്ടിക്കുകയും പൊലീസിനെ അക്രമിച്ച് പ്രതികളെ രക്ഷപെടുത്തുകയും ചെയ്തു.

തുടര്‍ന്ന് പൊലീസ് വാഹനം അടിച്ച് തകര്‍ക്കുകയും ചെയ്തു.വാഹനം അടിച്ച് തകര്‍ക്കുന്ന പ്രതികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

വടിവാളും മറ്റ് മാരകായുധങ്ങളുമായാണ് പൊലീസിനെ സംഘം അക്രമിച്ചത്.അക്രമത്തില്‍ പങ്കെടുത്ത ജസീം,ആദര്‍ശ് എന്നിവരെയും വിലങ്ങുമായി രക്ഷപെട്ട സുറുമ എന്ന അനൂപിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും അന്വേഷണം ഊര്‍ജിതപെടുത്തിയിട്ടുണ്ടെന്നും ഫോര്‍ട്ട് എസി പ്രതാപചന്ദ്രന്‍ നായര്‍ അറിയിച്ചു.അക്രമത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News