ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ഷകര്‍; സമയം ഡിസംബര്‍ 29 ന് രാവിലെ 11ന്

ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രസർക്കാരിനോട് കർഷകർ. ഡിസംബർ 29 ന് രാവിലെ 11 ന് ചർച്ചക്ക് തയ്യാറെന്നും കേന്ദ്രസർക്കാർ തുറന്ന മനസോടെ ചർച്ചക്ക് തയ്യാറാവണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.

അതേ സമയം ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കി അഖാലി ദളിന് പിന്നാലെ ആർഎൽപിയും എൻഡിഎ മുന്നണി വിട്ടു. കർഷക സമരം ഒരുമാസം പിന്നിട്ട സാഹചര്യത്തിലാണ് വീണ്ടും ചർച്ചക്ക് സാഹചര്യം ഒരുങ്ങുന്നത്.

ഈ മാസം 29ന് ചർച്ചക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. കർഷക സംഘടനകൾ എല്ലായ്പ്പോഴും തുറന്ന മനസ്സോടെ ചർച്ച നടത്താൻ തയ്യാറാണെന്ന് അറിയിച്ച സംഘടനകൾ ഇക്കാര്യം അറിയിച്ചു കേന്ദ്രസർക്കാറിന് കത്തയച്ചു.

പ്രധാനപ്പെട്ട ആറ് ആവശ്യങ്ങളാണ് കർഷക സാംഘടനകൾ കേന്ദ്രസർക്കാരിന് മുന്നി വെക്കുന്നത്.  മൂന്ന്  നിയമങ്ങളും റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം .

എല്ലാ  കാർഷികോൽപ്പന്നങ്ങൾക്കും ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച താങ്ങ് വില നിയമപരമായി ഉറപ്പാക്കണം, വൈക്കോൽ കത്തിക്കുന്നതിനെ തുടർന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ ഭാഗമായുളള ശിക്ഷാനടപടികളിൽ നിന്ന് കർഷകരെ ഒഴിവാക്കണം,  കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ‘വൈദ്യുതി ഭേദഗതി ബില്ലിൽ  ആവശ്യമായ മാറ്റങ്ങൾ വരുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ.

അതേ സമയം ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കി രാഷ്ട്രമായ ലോക്താന്ത്രിക്ക് പാർട്ടി കൂടി മുന്നണി വിട്ടു. 7നകം കർഷക സമരങ്ങളിൽ തീരുമാനം എടുക്കണമെന്ന് ആർഎൽപി മേധാവി ഹനുമൻ ബെനിവാൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here