ഇരട്ടി സന്തോഷവുമായി ആര്യയുടെ വീട്ടിലേക്ക് ഒരു അതിഥി

തലസ്ഥാനത്തെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന്റെ പുതിയ സ്ഥാന ലബ്ദിയില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍. മകള്‍ പൊതുപ്രവര്‍ത്തകയാകുന്നതില്‍ സന്തോഷമേ ഉളളു എന്നും, പഠനം ഉഴപ്പരുതെന്ന് മകളോട് പറഞ്ഞിട്ടുണ്ടെന്നും മാതാപിതാക്കള്‍. മുടവന്‍മുഗളിലെ ചെറിയ വാടക വീട്ടില്‍ കഴിയുന്ന ആര്യയുടെ കുടുംബം പരമ്പരഗതമായി കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണ്

പാര്‍ട്ടി തീരുമാനം പുറത്ത് വന്നതോടെ ആര്യക്ക് ഫോണ്‍ താഴെ വെയ്ക്കാന്‍ പറ്റിയിട്ടില്ല. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വരുന്ന അഭിനന്ദന സന്ദേശങ്ങള്‍ക്ക് മറുപടി പറയുകയാണ് ഇപ്പോള്‍ ആര്യയുടെ പ്രധാന ജോലി.തിരക്ക് കൂടിയപ്പോള്‍ ആഹാരം കഴിപ്പ് നിന്ന് കൊണ്ടാക്കി

മുടവന്‍മുഗള്‍ കേശവദേവ് റോഡിലെ ചെറിയ വാടക വീട്ടിലേക്ക് പാര്‍ട്ടിപ്രവര്‍ത്തകര്‍ എത്തികൊണ്ടേ ഇരിക്കുകയാണ്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു അതിഥി വീട്ടിലേക്ക് എത്തിയത്. വര്‍ഷങ്ങളായി വീട്ടില്‍ മീന്‍ കൊണ്ട് തരുന്ന ആര്യയുടെ ഓമനയമ്മയാണ് ആര്യയെ തിരക്കിയെത്തിയത്

ആര്യയുടെ സ്ഥാനലബ്ദിയില്‍ വൈകാരികമായിട്ടാണ് അച്ഛന്‍ രാജേന്ദ്രനും, അമ്മ ശ്രീലതയും കൈരളി ന്യൂസിനോട് പ്രതികരിച്ചത്

മകളുടെ കഴിവില്‍ വിശ്വാസം ഉണ്ടെന്നും പഠനം ഉഴപ്പരുത് എന്ന ആവശ്യം മാത്രമേ തങ്ങള്‍ക്കുളളു എന്നും മുതിര്‍ന്ന സഖാക്കളോട് ഈകാര്യം പറയാറുണ്ടെന്നും അമ്മ ശ്രീലത വ്യക്തമാക്കി.

ആര്യ മേയറായ വാര്‍ത്ത പുറത്തെത്തിയതോടെ നിരവധിയാളുകള്‍ ആണ് കേശവദേവ് റോഡിലെ വാടകവീട്ടിലേക്ക് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News