സ്റ്റൈൽ മന്നൻ രജനീകാന്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിൽ കഴിയുന്ന രജനീകാന്തിന് വേഗം ആരോഗ്യസ്ഥിതി ഭേദമാവട്ടെ എന്ന ആശംസ മമ്മൂട്ടി കുറിച്ച്ത് ഇങ്ങനെ . “ഗെറ്റ് വെൽ സൂൺ സൂര്യാ, അൻപുടൻ ദേവാ,”(വേഗം സുഖമാകട്ടെ സൂര്യാ, സ്നേഹത്തോടെ ദേവ),
1991ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ‘ദളപതി’യിലാണ് മമ്മൂട്ടിയും രജനീകാന്തും ഒരുമിച്ച് അഭിനയിച്ചത്. രജനി സൂര്യ എന്ന കഥാപാത്രമായും മമ്മൂട്ടി ദേവ എന്ന കഥാപാത്രമായുമാണ് ‘ദളപതി’യിൽ സ്ക്രീനിലെത്തിയത്.മണിരത്നം ചിത്രമായ ദളപതിയിലെ
കഥാപാത്രങ്ങളായാണ് കുറിപ്പിൽ മമ്മൂട്ടിയുടെ സംസാരം.
വെള്ളിയാഴ്ച രാവിലെയാണ് രക്തസമ്മർദ്ദത്തിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന വ്യതിയാനം മൂലം താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിൽ തന്റെ പുതിയ ചിത്രമായ ‘അണ്ണാതെ’യുടെ ഷൂട്ടിംഗിലായിരുന്നു താരം. കഴിഞ്ഞ ദിവസങ്ങളിൽ ‘അണ്ണാതെ’യുടെ ലൊക്കഷനിൽ അണിയറപ്രവർത്തകരിൽ നാലു പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു
ഇതിനെ തുടർന്ന് രജനീകാന്തിനെയും ഡിസംബർ 22ന് കോവിഡ് ടെസ്റ്റിന് വിധേയനാക്കിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.

Get real time update about this post categories directly on your device, subscribe now.