വിശന്നു വലയുന്നവര്‍ക്ക് 24മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഫ്രിഡ്ജ്

വിശന്നു വലയുന്നവര്‍ക്ക് 24മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഫ്രിഡ്ജ്. ഹോങ്കോങ്ങിലെ പ്രശസ്തമായ റസ്റ്റോറന്റുകളുള്ള വൂസങ് സ്ട്രീറ്റിലാണ് ഈ ഫ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്.

ഒരു സിനിമയില്‍ നിന്നും കിട്ടിയ ആശയത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു ഫ്രിഡിജ് സ്ഥാപിച്ചത്. വൂസങ് സ്ട്രീറ്റില്‍ സ്പോര്‍ട്സ് ഫൗണ്ടേഷന്‍ നടത്തുന്ന അഹ്മെന്‍ ഖാനിന്റെ ആശയമാണ് ഈ കമ്മ്യൂണിറ്റി ഫ്രിഡ്ജ്.

‘നമ്മള്‍ വീട്ടില്‍ പോകുമ്‌ബോള്‍ ആദ്യം ഫ്രിഡ്ജ് തുറന്ന് ഭക്ഷണം എടുക്കുന്നത് പതിവാണ്. ഇതുപോലെയാണ് കമ്മ്യൂണിറ്റി ഫ്രിഡ്ജും.

ഈ തെരുവ് സ്വന്തം വീട് പോലെയാണെന്ന് കരുതുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഇവിടെ വെയ്ക്കാം. ഇഷ്ടമുള്ളത് എടുക്കാം’ – അദ്ദേഹം പറഞ്ഞു.

‘ നിങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്നത് കൊടുക്കാം. നിങ്ങള്‍ക്ക് ആവശ്യമുള്ളത് എടുക്കാം’ – എന്നാണ് നീല നിറത്തില്‍ പെയിന്റ് അടിച്ചിട്ടുള്ള ഫ്രിഡ്ജിന്റെ ഡോറില്‍ എഴുതിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News