ഗോപാലകൃഷ്ണന്റെ തോല്‍വി; മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ 9 നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണ തോല്‍വിയെ തുടര്‍ന്ന് തൃശൂര്‍ ബിജെപിയില്‍ കനത്ത നടപടി.

മുന്‍ കൗണ്‍സിലര്‍ ലളിതാംബികയും ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസും ഉള്‍പ്പെടെ ഒമ്പത് നേതാക്കളെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടതിന് പിന്നാലെ കെ കേശവദാസിന് ബന്ധമുണ്ടെന്ന് പ്രചരിച്ചിരിക്കുകയും ഇദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന പിറന്നാളോഘോഷം വിവാദമാവുകയും ചെയ്തിരുന്നു.

എന്നാല്‍ അത് ബിജെപി പരാജയപ്പെട്ടതിന്റെ ആഘോഷമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരിക്കുകയും ഇതിനെതിരെ കേശവദാസ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

കെ കേശവദാസിന്റെ ഭാര്യാമാതാവാണ് ഇദ്ദേഹത്തിനൊപ്പം പുറത്താക്കപ്പെട്ട മുന്‍ കൗണ്‍സിലര്‍ ലളിതാംബിക. സിറ്റിങ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചത് വന്‍ വിവാദമായിരുന്നു.

ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ കുട്ടംകുളങ്ങര ഡിവിഷനിലായിരുന്നു പരാജയപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News