ആര്യയെയും ശാരുതിയെയും തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അഭിനന്ദനം അര്‍ഹിക്കുന്നു: ടി എന്‍ പ്രതാപന്‍ എംപി

ആര്യയെയും ശാരുതിയേയും മേയര്‍ ആക്കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ടി എന്‍ പ്രതാപന്‍ എംപി. 21 വയസുള്ള അനിയത്തിയെ തിരുവനന്തപുരം മേയര്‍ ആക്കിയ നടപടിക്ക് ബിഗ് സല്യൂട്ട്.

പണ്ട് യുവാക്കളെ ഉയര്‍ത്തി കൊണ്ട് വന്ന കോണ്‍ഗ്രസ് ആ മാതൃക ഇനിയും തുടരും എന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയിലേക്കാണ് തിരുവനന്തപുരം നഗരത്തിന്റെ മേയറാകുന്ന ആര്യ രാജേന്ദ്രന്‍ നിയുക്തയാവുന്നത്.

തുമ്പ സെന്റ് സേവിഴേസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ആര്യ ബാലസംഘത്തിന്റെ സംസ്ഥാന അധ്യക്ഷയാണ്. അഞ്ചാം ക്ലാസ് മുതല്‍ ബാലസംഘം പ്രവര്‍ത്തകയായിരുന്നു ആര്യ രാജേന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel