കേസരിയുടെ കവര്‍ചിത്രത്തില്‍ സ്മിതാ മേനോന്‍; പ്രതിഷേധവുമായി ഒരുവിഭാഗം പ്രവര്‍ത്തകര്‍

വിവാദ നയതന്ത്ര സമ്മേളനത്തിലെ യുവമോര്‍ച്ച നേതാവ് സ്മിതാ മേനോനെ ചൊല്ലി ബിജെപിയില്‍ വീണ്ടും കലഹം. ആര്‍എസ്എസിന്‍റെ മുഖമാസികയായ കേസരിയുടെ കവര്‍ ചിത്രത്തില്‍ സ്മിതാ മേനോന്‍ ഇടംപിടിച്ചതാണ് പുതിയ തര്‍ക്കത്തിന് കാരണം.

ഇതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കടുത്ത അസംതൃപ്തിയിലാണ്. ഡിസംബര്‍ 25 ലക്കത്തിലാണ് സ്മിതാ മേനോന്‍ ഇടംപിടിച്ചത്. തടയാനാവാത്ത താമര വസന്തം എന്ന കവര്‍സ്റ്റോറിയുടെ ചിത്രമായാണ് സ്മിതാ മേനോന്‍ ഇടംപിടിച്ചത്

ആർഎസ്‌എസ്‌ സർസംഘ ചാലക് മോഹൻ ഭാഗവത് കേസരിയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനംചെയ്യാൻ കോഴിക്കോട്ട്‌ 29ന്‌ എത്താനിരിക്കെയാണ് പുതിയ വിവാദം.

നേരത്തെ വി മുരളീധരനൊപ്പം നയതന്ത്രസമ്മേളനത്തില്‍ പ്രതിനിധിയായി സ്മിതാ മേനോന്‍ പങ്കെടുത്തതും വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കേസരിയുടെ എഡിറ്ററെ മാറ്റണമെന്ന ആവശ്യവുമായി നിരവധി ഫോണ്‍ കോളുകളാണ് വാരികയുടെ ഓഫീസിലേക്കെത്തുന്നത്. പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നതിനിടയില്‍ ഒരു വിഭാഗം പരസ്യമായി മുരളീധരപക്ഷത്തിന് പിന്‍തുണ നല്‍കുന്നതിന്‍റെ സൂചനയായാണ് മറുവിഭാഗം ഈ നീക്കത്തെ കാണുന്നത്.

നിയമലംഘനം നടത്തുന്നവരെ പരസ്യമായി അനുകൂലിക്കുന്ന രാഷ്ട്രീയ സംസ്‌കാരം എങ്ങനെ സംഘത്തിന് കൈക്കൊള്ളാൻ കഴിയും എന്നാണ് ഇവർ ചോദിക്കുന്നത്. അബുദാബിയിലെ സമ്മേളനത്തിൽ സ്‌മിത പങ്കെടുത്തത് വി മുരളീധരന്റെ താൽപ്പര്യപ്രകാരമാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News