ശാഖയുടെ മരണം കൊലപാതകം; അരുണ്‍ കുറ്റം സമ്മതിച്ചു

51 കാരിയായ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ ഭര്‍ത്താവ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. കാരക്കോണ് ത്രേസ്യാപുരത്ത് ശാഖയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംശയത്തെ തുടര്‍ന്ന് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. രണ്ട് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്.

ശനിയാഴ്ച രാവിലെയാണ് ശാഖയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിലെ അലങ്കാര ബള്‍ബില്‍ നിന്ന് ഷോക്കേറ്റാണ് ശാഖയുടെ മരണമെന്നാണ് അരുണ്‍ ആദ്യം മൊഴി നല്‍കിയത്.

എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിരുന്നില്ല. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. അരുണ്‍ നേരത്തെയും ഭാര്യയെ ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വീട്ടിലെ ഹോം നഴ്‌സ് മൊഴി നല്‍കിയിട്ടുണ്ട്. കിടപ്പുമുറിയിലേക്ക് വൈദ്യുതി ലൈന്‍ വലിച്ചായിരുന്നു ഷോക്കേല്‍പ്പിക്കാനുള്ള ശ്രമം. എന്നാല്‍ ശാഖ ഇത് കണ്ടതിനാല്‍ അത് വിഫലമായി.

ഇരുവരും തമ്മില്‍ നിരന്തരമായി വ‍ഴക്കുണ്ടാവാറുണ്ടെന്നും ഇവരുടെ വിവാഹ ഫോട്ടോ പുറത്തായതിനെക്കുറിച്ച് ക‍ഴിഞ്ഞ ദിവസവും ഇരുവരും കലഹിച്ചിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു.ശാഖയും അരുണും മതാചാരണ പ്രകാരം വിവാഹിതരയായിരുന്നുവെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതുസംബന്ധിച്ചും തര്‍ക്കം നിലനിന്നിരുന്നു. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടതും ശാഖയുടെ മൂക്കില്‍ ചതവ് സംഭവിച്ചതും സംശയം വര്‍ധിപ്പിക്കുന്നു.

സാമ്ബത്തികമായി മെച്ചപ്പെട്ട സ്ഥിതിയുള്ള ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് അരുണ്‍ നടത്തിയതെന്നാണ് സംശയമുയരുന്നത്.

ആശുപത്രിയില്‍ വെച്ച്‌ പരിചയപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ തന്നെ സുഹൃത്തുക്കളും മറ്റും കളിയാക്കുന്നതായി അരുണ്‍ പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് വിവാഹ‌മോചനത്തിന് അരുണ്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും വിഫലമാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News