‘എന്നെ വിമര്‍ശിക്കുന്നവര്‍ എന്നെ അറിയാത്തവരാണ്, അവര്‍ക്കുള്ള മറുപടി എന്റെ പ്രവര്‍ത്തനത്തിലുണ്ടാവും’: ആര്യാ രാജേന്ദ്രന്‍

എന്നെ വിമര്‍ശിക്കുന്നവര്‍ വ്യക്തിപരമായോ സംഘടനാപരമായോ എന്നെ അറിയാത്തവരാണെന്നും അവര്‍ക്ക് വാക്കുകള്‍ കൊണ്ട് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്റെ പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ വിമര്‍ശനങ്ങള്‍ക്ക് താന്‍ മറുപടി നല്‍കുമെന്നും എല്‍ഡിഎഫ് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുടവന്‍മുകള്‍ വാര്‍ഡിലെ കൗണ്‍സിലറും ബാലസംഘം സംസ്ഥാന പ്രസിഡണ്ടുമായ ആര്യാ രാജേന്ദ്രന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ബാലസംഘത്തില്‍ നിന്ന് ഒരു ജനപ്രതിനിധി എന്ന പദവി കൈകാര്യം ചെയ്യുമ്പോള്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും സംഘടനാ പ്രവര്‍ത്തനം മുന്നോട്ടുള്ള യാത്രയില്‍ മുതല്‍ക്കൂട്ടാണെന്നും ആര്യ പറഞ്ഞു. കൈരളി ന്യൂസ് ഗുഡ്‌മോര്‍ണിംഗ് കേരളയില്‍ അതിഥിയായി പങ്കെടുക്കവെയാണ് ആര്യയുടെ പ്രതികരണം.

വിമര്‍ശിക്കുന്നവരെ കൂടെ ചേര്‍ത്ത് നിര്‍ത്തി അവര്‍ക്ക് കൂടി ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും താന്‍ നേതൃത്വം നല്‍കുകയെന്നും ആര്യ പറഞ്ഞു. എല്ലാവരും തമാശ രൂപത്തില്‍ പറയുന്നത് കേട്ടു ഒരുവരി പറയുമ്പോള്‍ മൂന്ന് തവണയെങ്കിലും പാര്‍ട്ടിയെന്ന് ഞാന്‍ പറയാറുണ്ടെന്ന്.

എനിക്ക് പാര്‍ട്ടി അത്രമേല്‍ പ്രധാനമാണ് എന്റെ പാര്‍ട്ടി എന്റെ ജീവിതത്തെ അത്രമേല്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ആര്യ പറഞ്ഞു. ബാലസംഘം സംഘടനാ പ്രവര്‍ത്തനം തന്നെയാണ് കാര്യങ്ങളെ പക്വതയോടെ സമീപിക്കുന്നതിനും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമുള്ള കരുത്ത് തന്നത് പൊതുപ്രവര്‍ത്തനത്തിലും ഈ പരിചയം കരുത്താകുമെന്നാണ് പ്രതീക്ഷ.

പ്രായമല്ല ഒരാളുടെ പക്വക തീരുമാനിക്കുന്നതെന്ന അഭിപ്രായക്കാരിയാണ് താനെന്നും ആര്യ പറഞ്ഞു. പഠവനും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകുമെന്നും ഇന്നലെകളില്‍ അതിന് കഴിഞ്ഞിട്ടുണ്ടെന്നും രണ്ടിലും വിട്ടുവീഴ്ച്ചകള്‍ക്കില്ലെന്നും ആര്യ പറഞ്ഞു.

അധ്യാപകരുടെയും സഹപാഠികളുടെയുമെല്ലാം സഹായം ഈ തിരക്കുകള്‍ക്കിടയില്‍ പഠനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ സഹായിച്ചിട്ടുണ്ട് ഇനിയങ്ങോട്ടും ഞങ്ങള്‍ ഒരുമിച്ച് തന്നെ പഠിക്കുമെന്നും ആര്യ പറഞ്ഞു.

ഐഎഎസുകാരിയാവണമെന്നാണ് ചെറുപ്പം മുതലുള്ള ആഗ്രഹം അത് ഇപ്പോഴും കൈവിടാതെ കൊണ്ടുനടക്കുന്നുണ്ട് അധികാരത്തിനപ്പുറം ആ യൂണിഫോമിനോടുള്ള താല്‍പര്യമാണ് ഇങ്ങനെയൊരു ആഗ്രഹത്തിന്റെ പിന്നിലെന്നും ആര്യ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel