നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുന്ന കാര്യം പരിഗണനയിലെന്ന് ടീക്കാറാം മീണ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്താൻ ആലോചന. ഏപ്രിൽ അവസാനമോ മെയ് ആദ്യമോ നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാർച്ച് രണ്ടാംവാരം പുറപ്പെടുവിക്കാനാണ്‌‌ സാധ്യതയെന്നും മുഖ്യ തെരഞ്ഞെടുപ്പ്‌ ഒഫീസർ ടീക്കറാം മീണ മാധ്യമങ്ങളോട്‌ പറഞ്ഞു. സർക്കാരുമായും രാഷ്ട്രീയപാർടികളുമായും ചർച്ച ചെയ്തശേഷം റിപ്പോർട്ട് തെരഞ്ഞെടുപ്പു കമീഷന് കൈമാറും.

ഗ്രാമമേഖലകളിലെ പോളിങ് സ്റ്റേഷനിൽ പരമാവധി 1400 വോട്ടർമാർ ആയിരുന്നത് 1000 ആക്കും. 15,000നുമുകളിൽ പോളിങ് സ്റ്റേഷനുകളിൽ ആയിരം വോട്ടർമാരിലധികമുണ്ട്‌.

നിലവിൽ 25,000 പോളിങ് സ്റ്റേഷനാണുള്ളത്‌. വിഭജനം കഴിയുമ്പോൾ 45,000 പോളിങ് സ്റ്റേഷൻ വേണ്ടിവരും. 80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽവോട്ടുൾപ്പെടെയുള്ള ആവശ്യങ്ങളും പരിഗണനയിലാണെന്ന്‌ ടിക്കറാം മീണ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News