കൊച്ചിയില്‍ മാലിന്യ സംസ്‌കരണത്തിന് പ്രഥമ പരിഗണന; ജില്ലയില്‍ ഇടതുപക്ഷം മുന്നേറുകയാണ് സിപിഐ ജില്ലാ സെക്രട്ടറി പി രാജു

എറണാകുളം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ജില്ലയിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

കൊച്ചി നഗരസഭയില്‍ മാലിന്യ സംസ്‌കരണത്തിനാണ് എല്‍ഡിഎഫ് പ്രാധാന്യം നല്‍കുന്നതെന്നും കൊതുക്, കുടിവെള്ള പ്രശ്‌നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പി രാജു പറഞ്ഞു.

അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോര്‍പറേഷനിലെ അഞ്ചാം ഡിവിഷന്‍ എല്‍ഡിഎഫ് ജയിക്കുന്നത്. സിപിഐയിലെ കെ എ ആന്‍സിയയെ കൊച്ചി കോര്‍പറേഷന്റെ ഡെപ്യൂട്ടി മേയറായി തീരുമാനിച്ച കാര്യവും പി രാജു പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അധികാരത്തിലെത്തിയ ജനങ്ങള്‍ നന്ദിയെന്നും പി രാജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News