പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍; മന്‍ കി ബാത്ത് ബഹിഷ്കരിച്ചു; പാത്രമടിച്ചും പ്രതിഷേധം

പ്രധാനമന്ത്രിയുടെ മാൻ കി ബാത് ബഹിഷ്ക്കരിച്ചു കർഷകർ. മാൻ കി ബാത്തിന്റെ സമതലയത് പത്രങ്ങൾ അടിച്ചു ശബ്ധമുണ്ടാക്കിയായൊരുന്നു പ്രതിഷേധം. അതേ സമയം സമരം 32ആം ദിവസത്തിലേക്ക് എത്തിയതോടെ മറ്റന്നാൾ കേന്ദ്രസർക്കാരുമായി വീണ്ടും ചർച്ച നടത്തും. അടുത്ത ചർച്ചയിൽ തീരുമാനമില്ലെങ്കിൽ സമരം ശക്തമാകാനാണ് കർഷകസംഘടനകളുടെ തീരുമാനം

സമരത്തിന്റെ 32ാം ദിവസത്തിലാണ് പ്രധാനമന്ത്രിയുടെ യുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത് കർഷകർ ബഹിഷ്ക്കരിച്ചത്. പ്രധാനമന്ത്രി സംസാരിച്ച സമയത്ത് കർഷകർ പാത്രങ്ങൾ അടിച്ച് ശബ്ദമുണ്ടാക്കി പ്രതിഷേധിച്ചു.

സമരം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച കർഷക സംഘാടനകളും കേന്ദ്രസർക്കാരും വീണ്ടും ചർച്ച നടത്തും. ചൊവ്വാഴ്ച നടത്തുന്ന ചർച്ചയിൽ തീരുമാനമില്ലെങ്കിൽ സമരം ശക്തമാകാനാണ് കർഷകസംഘടനകളുടെ തീരുമാനം.

ആറോളം ആവശ്യങ്ങളും കേണ്ടെസർക്കാറിന് എഴുതി നൽകിയിട്ടുണ്ട്. അതേ സമയം ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതൽ കർഷകർ പഞ്ചാബിൽനിന്നും ദില്ലിയുടെ അതിർത്തികളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടാൽ 30-ന് കുണ്ട്‌ലി-മനേസർ-പൽവൽ ദേശീയപാതയിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് കർഷകനേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മത്സ്യത്തൊഴിലാളികളും രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News