കണ്ണൂരില്‍ യുഡിഎഫില്‍ പൊട്ടിത്തെറി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം മുന്നണി വിടുന്നു; മേയര്‍ തെരഞ്ഞെടുപ്പില്‍ സുധാകരപക്ഷത്തിന് തിരിച്ചടി

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രൂക്ഷമായ യുഡിഎഫിലെ പൊട്ടിത്തെറി ജില്ലാ തലത്തിലേക്കും വ്യാപിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ് ജോശഫ് വിഭാഗം പുറത്തേക്ക് എന്നതാണ് പുതിയ വാര്‍ത്ത.

യുഡിഎഫില്‍ നിലവില്‍ ലീഗിന്‍റെ അപ്രമാദിത്വമാണ് നടക്കുന്നതെന്നാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ആരോപണം. ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് വിഷയമുന്നയിച്ച് പിജെ ജോസഫുമായി കൂടിക്കാ‍ഴ്ച നടത്തി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റും പദവികളും ആവശ്യപ്പെടുമെന്ന് ലീഗ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സംസ്ഥാന തലത്തില്‍ യുഡിഎഫില്‍ ലീഗ് പിടി മുറുക്കുന്നതിന്‍റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെട്ടത് ഇതിന് പിന്നാലെയാണ് ജില്ലാ യുഡിഎഫ് സംവിധാനങ്ങളിലും ഇത്തരം അഭിപ്രായങ്ങള്‍ ഉയരുന്നതെന്നത് ശ്രദ്ധേയമാണ്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആകെ വിജയിക്കാന്‍ ക‍ഴിഞ്ഞ ഒരേഒരു കോര്‍പറേഷനായ കണ്ണൂര്‍ കോര്‍പറേഷനില്‍ മേയറെ തീരുമാനിച്ചത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരിലെ വോട്ടെടുപ്പിലൂടെയാണെന്നതും കോണ്‍ഗ്രസിന്‍റെ ദയനീയ സ്ഥിതി വ്യക്തമാക്കുന്നു.

മേയര്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കെ സുധാകരന്‍ പിന്‍തുണച്ച പികെ രാഗേഷിനെതിരെ രണ്ട് വോട്ടിനാണ് കെ സുധാകരന്‍റെ എതിരാളി ടിഒ മോഹനന്‍ മേയര്‍ സ്ഥാനത്തേക്ക് ജയിച്ചത്.

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടിഒ മോഹനന് 11 വോട്ടുകളാണ് ലഭിച്ചത്. കെസുധാകരന്‍റെ നോമിനി പികെ രാഗേഷിന് ലഭിച്ചത് 9 വോട്ട് മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News