മദ്യപാനം ചോദ്യം ചെയ്ത അമ്മയെ മകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

അരുവിക്കരയില്‍ മദ്യപിച്ചത് ചോദ്യം ചെയ്ത അമ്മയെ മകന്‍ തല്ലിക്കൊന്നു. 72 വയസ്സുകാരിയായ നന്ദിനിയെയാണ് മകന്‍ മര്‍ദ്ധിച്ച് കൊലപ്പെടുത്തിയത്. ഷിബുവിനെ അരുവിക്കര പോലീസ് അറസ്സ് ചെയ്തു. ക‍ഴിഞ്ഞ 24-ാം തിയതിയാണ് സംഭവം.

ക‍ഴിഞ്ഞ 24-ാം തിയതി രാത്രിയാണ് മദ്യപിച്ചെത്തിയ ഷിബു സ്വന്തം അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ശേഷം 25-ാം തിയതി അരുവിക്കര പോലീസ് സ്റ്റേഷനിലെത്തി അമ്മ മരണപ്പെട്ട വിവരം പോലീസില്‍ അറിയിച്ചു.

സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നന്ദിനിയുടെ മുഖത്തുണ്ടായിരുന്ന മുറിവുകള്‍ ശ്രദ്ധയില്‍ പെട്ടത്. പോസ്റ്റു മോര്‍ട്ടത്തില്‍ മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്ന് വ്യക്തമായി.

തുടര്‍ന്ന് അരുവിക്കര പോലീസ് ഷിബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാനസിക പ്രശ്നമുള്ള ആളാണ് ഷിബു. മദ്യപിച്ചത് ചോദ്യം ചെയ്തതാണ് അമ്മയെ കൊലപ്പെടുത്താന്‍ കാരണമെന്ന് ഷിബു പോലീസിന് മൊ‍ഴി നല്‍കി. 14 വര്‍ഷം പട്ടാളത്തില്‍ ജോലി ചെയ്ത ആളാണ് ഷിബു. ഭാര്യയുമായി ഇയാള്‍ ബന്ധം വേര്‍പിരിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News